Fashion Shows&events

ചപ്പുചവറുകളും മാലിന്യവും മോഡലുകൾക്ക് നേരെ വലിച്ചെറിഞ്ഞ് വ്യത്യസ്തമായൊരു ഫാഷൻ ഷോ

പ്പുചവറുകളും മാലിന്യവും മോഡലുകളുടെ മുഖത്തിനും ശരീരത്തിനും നേരെ വലിച്ചെറിഞ്ഞ് ഒരു ഫാഷൻ ഷോ. മിലൻ ഫാഷൻ ഷോ 2024ലാണ് അപൂർവമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ഫാഷൻ ഷോ നിലവാരമില്ലാത്തതുകൊണ്ട് കാണികൾ വേദി കയ്യേറിയതല്ല, മറിച്ച് ഒരു ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അവവാവ് എന്ന ബ്രാൻഡ് സ്പോൺസർ ചെയ്തതാണ് ഇത്. തങ്ങൾ നേരിട്ട അപമാനം എന്താണെന്ന് വ്യക്തമാക്കുന്നതിനാണ് വ്യത്യസ്തമായ രീതിയിൽ അവവാവ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഓരോ മോഡലുകളും വരുമ്പോൾ എറിയാനുള്ള കുപ്പിയും ചപ്പ് ചവറുകളും കൈയുറകളുമെല്ലാം നൽകിയത് സംഘാടകർ തന്നെ. സമൂഹമാധ്യമങ്ങളിലും ഇൻറർനെറ്റിലും വൈറലായ ഫാഷൻ ഷോ വീഡിയോയിൽ കീറിപ്പറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മോഡലുകൾ ചവറ്റു കുട്ട പോലായി മാറിയ റാമ്പിലൂടെ സഞ്ചരിക്കുന്നത് കാണാം. അതേസമയം ഫാഷൻ ഷോയെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *