മെറ്റ് ഗാല 2023
1948ൽ തുടക്കം കുറിച്ച ഏറ്റവും വലിയ ഫാഷൻ ഇവന്റാണ് മെറ്റ് ഗാല. മെറ്റ് ഗാലയെ ഔപചാരികമായി കോസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഗാല അല്ലെങ്കിൽ കോസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ബെനിഫിറ്റ് എന്നാണ് അറിയപ്പെടുന്നത്. ധനസമാഹരണത്തിനായി അമേരിക്കയിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയമായ മെട്രോപോളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് കോസ്റ്റും നടത്തുന്ന ഒരു ഇവന്റാണ് മെറ്റ് ഗാല.



സിനിമ,ടെലിവിഷൻ,സംഗീതം,നാടകം,ബിസിനസ്,സ്പോർട്സ്, സോഷ്യൽ മീഡിയ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഒരു വേദി കൂടിയാണ് മെറ്റ്ഗാല. “ഫാഷൻസ് ബിഗ്ഗെസ്റ്റ് നൈറ്റ് ഔട്ട്” എന്നാണ് മെറ്റ്ഗാലയെ വിശേഷിപ്പിക്കുന്നത്. വർഷത്തിൽ ആദ്യത്തെ തിങ്കളാഴ്ചകളിൽ ആണ് മെറ്റ് ഗാല സംഘടിപ്പിക്കാറുള്ളത്, 2023ലെ മെറ്റ്ഗാല യിലെ അൽപ്പം വിശേഷങ്ങളിലേക്ക് കടക്കാം.2023 മെയ് 1 തിങ്കളാഴ്ചയായിരുന്നു ഇത്തവണത്തെ മെറ്റ്ഗാല സംഘടിപ്പിച്ചത് മെറ്റ്ഗാലയുടെ സ്ഥിരം സന്ദർശകയായ ജർമൻ ഫാഷൻ ഡിസൈനർ കാൾ ഫീൽഡിന്റെ സ്മരണാർത്ഥമായി അവർ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളുടെ ഡിസൈനുകളോട് സാമ്യമുള്ള വസ്ത്രങ്ങൾ നിർമിച്ച് അത് വസ്ത്രങ്ങളുടെ തീമായി വെക്കുകയായിരുന്നു മെറ്റ് ഗാലയിൽ ചെയ്തത്. “karl lagerfield a line of beauty” ആയിരുന്നു ഇത്തവണത്തെ തീമിന്റെ തലക്കെട്ട്.


ലോകത്തിൻറെ വിവിധ ഇടങ്ങളിൽ നിന്നുള്ളെ സെലിബ്രിറ്റീസ് മെറ്റ് ഗാല സന്ദർശിച്ചിരുന്നു. സ്പാനിഷ് ആക്ടർസിൽ തുടങ്ങി ഇന്ത്യൻ സെലിബ്രിറ്റികളായ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ഇഷ അംബാനി എന്നിവരും മെറ്റ് ഗാലയിലെ റെഡ് കാർപെറ്റിൽ അണിനിരന്നു.മറ്റ് ഗാലയിലേക്ക് റിപ്പോർട്ടർക്കോ ഫോട്ടോട്ടോഗ്രാഫർക്കോ ഒന്നും പ്രവേശനം ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ ഉള്ളിൽ എന്താണ് നടക്കുന്നതെന്നതിനെ പറ്റി ഒരു സോഷ്യൽ മീഡിയകളിലും വിവരം ലഭ്യവുമില്ല എന്നതാണ് യാഥാർഥ്യം.
എന്നാൽ പല സിലിബ്രിറ്റീസിന്റെയും സെൽഫികൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്, എന്നാൽ അവയെല്ലാം വിശാലമായ മേക്കപ്പ് റൂമിൽ നിന്നും എടുത്തതാണെന്നതാണ് രസകരമായ വസ്തുത.
