Fashion Shows&events

ഗുച്ചി ക്രൂയിസ് ഫാഷൻ ഷോ

1921ൽ സ്ഥാപിതമായ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ആണ് ഗുച്ചി. 1881ൽ ഇറ്റലിയിലെ ഫ്ലോറെൻസ് എന്ന ഇറ്റലിയിലെ പ്രശസ്ത നഗരത്തിലായിരുന്നു ഗുചിയോ ഗുച്ചിയുടെ ജനനം. 25 വർഷത്തിന് ശേഷം ഹൗസ് ഓഫ് ഗുച്ചി എന്നാ വസ്ത്രങ്ങളുടെ റിപ്പായറിങ് ഷോപ്പ് നടത്തിയായിരുന്നു ഗുച്ചിയുടെ തുടക്കം. ഇപ്പോൾ ഇന്റർനാഷണൽ ഫാഷൻ ബ്രാൻഡ് ലേബലിൽ വരെ എത്തി നിൽക്കുകയാണ് ഗുച്ചി. ഗുച്ചിയുടെ 25 മത് വാർഷികത്തിന്റെ ഓർമയ്ക്കായി കഴിഞ്ഞ മെയ്‌ മാസത്തിൽ ദക്ഷിണ കൊറിയൻ തലസ്ഥാനത്തെ വാണിജ്യ നഗരമായ സിയോളിൽ വച്ച് ഗുച്ചി ക്രൂയ്‌സ് ഫാഷൻ ഷോ സംഘടിപ്പിച്ചു.

ആറു നൂറ്റാണ്ട് പഴക്കമുള്ള ജിയോങ്ബാക്ഗ്ങ് എന്നാ ചരിത്ര പ്രസിദ്ധമായ കൊട്ടാരം അതി ഗംഭീരമായ ഒരു വേദി ഗുച്ചിക്കുവേണ്ടി ഒരുക്കി. അലക്സാണ്ടറോ മിഷേൽ എന്ന മുൻ ക്രിയേറ്റിവ് ഡയറക്ടറുടെ കർമികത്വത്തിന് ശേഷം ഇപ്പോഴത്തെ ക്രിയേറ്റീവ് ഡയറക്ടറായ സബാട്ടോയുടെ നേതൃത്വത്തിലായിരുന്നു ഗുച്ചിയുടെ ഫാഷൻ ഷോ നടന്നത്. ഇത് ഗുച്ചിയുടെ മൂന്നാമത്തെ ഫാഷൻ ഷോ ആയിരുന്നു. കൊറിയൻ പോപ്പ് കൾച്ചർ ആധാരമാക്കിയുള്ള ഗാനങ്ങളും ഫാഷൻ ഷോയുടെ മോഡി കൂട്ടി. മോഡൽസിന്റെ ആറ്റിട്യൂടും വസ്ത്രങ്ങളും, ആക്സസറികളായ ബാഗും,സ്കറ്റിംഗ്ബോർഡും എല്ലാം കാഴ്ചക്കാർക്ക് കണ്ണിനിമ്പം നൽകുന്ന ഒന്നായിരുന്നു.ഇത്തവണത്തെ ഗുച്ചിയുടെ ബ്രാൻഡ് അമ്പാസാഡോറായി ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തിരഞ്ഞെടുത്തത്. അത് ഇന്ത്യയുടെ അഭിമാന നിമിഷമായി കാണുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *