Fashion Shows&events

വിസ്മയ കാഴ്ചകളൊരുക്കി ലാക്മെ ഫാഷൻ വീക്ക് സമാപിച്ചു

സൗന്ദര്യവും ഫാഷന്റെ പുത്തൻ ലോകവും സമ്മാനിച്ച് കാഴ്ചക്കാരെ വിസ്മയിപ്പിച്ച് ലാക്മെ ഫാഷൻ വീക്ക്. ഫാഷന് ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) പങ്കാളിത്തത്തോടെയാണ് പ്രീമിയർ ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ഇവന്റ് മുംബൈയിൽ സംഘടിപ്പിച്ചത്. അഞ്ചു ദിവസങ്ങൾ നീണ്ടനിന്ന ആഘോഷമായിരുന്നു ലാക്മെ ഫാഷൻ ഷോ. ബോളിവുഡ് സെലിബ്രിറ്റികളും പ്രശസ്ത മോഡലുകളും പ്രായഭേദമില്ലാതെ വീക്കിൽ അണിനിരന്നു. 400 ലധികം അംഗങ്ങളുള്ള എഫ്ഡിസിഐ, രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെയാണ് ഇത്തവണ വേദിയിലെത്തിച്ചത്. കൈത്തറി പാരമ്പര്യതനിമ നിറഞ്ഞതും അന്താരാഷ്ട്ര ഡിസൈനർമാരുടെ വസ്ത്രങ്ങളും വീക്കിൽ അവതരിപ്പിച്ചു.

ഇന്ത്യയിലെ ഫാഷൻ പ്രേമികൾ കാത്തിരുന്ന ഫാഷൻ ഇവന്റുകളിലൊന്നായ ലാക്മെ ഫാഷൻ വീക്ക് മുംബൈയിലെ ജിയോ വേൾ‍ഡ് കൺവെൻഷൻ സെന്ററിലാണ് നടന്നത്. അനുശ്രീ റെഡ്ഡി, അർച്ചന റാവു, ദിക്ഷ ഖന്ന റാണ ഗിൽ, എസ്സെ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ ഡിസൈനർമാരുടെ ബ്രാൻഡുകൾ ഷോയിൽ പങ്കെടുത്തു.

ലാക്മെ ഫാഷൻ വീക്ക് എക്സ് എഫ്ഡിസിഐയുടെ ആദ്യ ദിവസത്തെ സമാപന കാഴ്ച ഒരു പോളോ മത്സരമായിരുന്നു. രണ്ടാം ദിനത്തിലാണ് യാദ്വി അഗർവാളിന്റെ റികോണ്ടൈറ്റ് ഫ്രീഡം എന്ന ശേഖരം പ്രദർശിപ്പിച്ചത്. കോട്ടൺ, ലിനൻ, സിൽക്ക് തുടങ്ങിയ തുണിത്തരങ്ങളിലായിരുന്നു വസ്ത്രങ്ങളൊരുക്കിയിരുന്നത്. വസന്തകാലത്തിന്റെ ഊർജ്ജസ്വലതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സാരികളും ലെഹങ്കകളും

ഉൾക്കൊള്ളുന്ന ഗുലാൽ എന്ന വസ്ത്രശേഖരവുമായാണ് ഗൗരംഗ് ഷായെത്തിയത്. കഥകളിലെ മഹാരാജ ജഗത്ജിത് സിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനർ ജെജെ വലയയുടെ കപൂർത്തല ഒരുക്കിയിരുന്നത്. ബോളിവുഡ് താരം കൽക്കി കോച്ച്ലിൻ ഐക്യയുടെ ഷോസ്റ്റോപ്പറായി റാംപിലൂടെ നടന്നു. ബ്രാൻഡിന്റെ ശേഖരമായ ഫോർ ഡ്രീമർ, ഹാൻഡ് എംബ്രോയ്ഡറിയും കരകൗശലങ്ങളും നിറഞ്ഞ വസ്ത്രഡിസൈനുകൾ അവതരിപ്പിച്ചു. അതിസുന്ദരമായ കാഴ്ചയാണ് ലാക്മെ ഫാഷൻ വീക്ക് സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *