ഹൈദരാബാദ് ഫാഷൻ ഷോ
ഫാഷൻ കമ്പനിയായസ്റ്റാർലൈഫ് ഹൈദരാബാദും സി ഡി ഫൗണ്ടഷനും ചേർന്ന് കൺസ്ട്രക്ഷൻ കമ്പനി ഡാർക്ക് അൾട്രാ ബിൽഡ് അറീനയുടെ നേതൃത്വത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. ജൂൺ 27 ന് നടന്ന ഷോയിൽ ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമായി നിരവധി മോഡലുകളാണ് അണിനിരന്നത്. 2500 ചതുരശ്ര അടി നിരത്തിലായിരുന്നു റാമ്പ് ഒരുക്കിയിരുന്നത്.

ന്യൂഡൽഹിയിലെ പ്രഗദി മൈതാനത്തിലാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ദേശീയ തലത്തിലുള്ള ബിസിനസ് നെറ്റ്വർക്കിംഗ് സായാനമായിരുന്നു ഇത്തവണത്തെ ഫാഷൻ നെറ്റ്വർക്ക് ഗാല നൈറ്റ്.

ഇന്ത്യയിലെയും വിദേശത്തെയുംവിവിധ എംബസികളുടെ സഹകരണത്തോടെ ഫാഷൻ കൾച്ചർ, മോഡലിങ്, ആക്ടിങ്, ഫിലിം പ്രോഡക്ഷൻസ്, എന്റർടൈൻമെന്റ് തുടങ്ങിയ നിരവധി ബിസിനസുകൾക്ക് വേണ്ടിയുള്ള ഒരു വലിയ പ്ലാറ്റഫോം ആയിരുന്നുഇതെന്നും ഫാഷൻ ഷോയുടെ ഫൗണ്ടറും സി ഇ ഓ യുമായഷഫീക് റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

2020 ഇൽ ദുബായിൽ വച്ച് നടന്നഎക്സ്പോയിലും ഹൈദരാബാദ് ഫാഷൻ ഷോ വൻ വിജയമായിരുന്നു. ദുബായ് എക്സ്പോയിലെ ഫാഷൻ ഷോയിൽ ഒരു ലക്ഷത്തിലും അധികം ആളുകളാണ് കാണികളായിരുന്നത്. കൂടാതെ ദുബായിൽ ഇക്കോ കാർണിവലും സ്റ്റാർലൈഫ് ഹൈദരാബാദ് സംഘടിപ്പിച്ചിരുന്നു. വര്ഷങ്ങളായി ലോകമെമ്പാടുമുള്ള ഫാഷൻ ആൻഡ് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ സ്റ്റാർലൈഫ് ഹൈദരാബാദ് ഇന്ത്യയെ പ്രതിനിധീകരിക്കാറുണ്ടെന്നും ഷഫീക് ഉർ റഹ്മാൻ പറയുന്നുണ്ട്. ഇന്ത്യയുടെ കലയും സംസ്കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് സ്റ്റാർലൈഫ് ലക്ഷ്യമിടുന്നതും സ്റ്റാർലൈഫ് മേധാവി ഷഫീഖ് പറഞ്ഞു.