മിസ് യൂണിവേഴ്സ് ജമയ്ക്ക
ജമയിക്കയിലെ വെസ്റ്റ്മോർലാൻഡിലെ സവന്ന-ലാ-മാരിലെ ഹോട്ടൽ കമ്മിംഗിളിൽ ഞായറാഴ്ച വൈകുന്നേരം നടന്ന മിസ് യൂണിവേഴ്സ് ജമയിക്ക വെസ്റ്റ് ചടങ്ങിൽ സാമന്ത മക്ഫാർലെയ്ൻ വിജയ കിരീടം ചൂടി.


11 മത്സരാർത്ഥികളെ പിന്തള്ളിയാണ് 23 കാരിയായ സാമന്ത കിരീടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്സ് ജമൈക്ക വെസ്റ്റിന്റെ റീജിയണൽ മാനേജരും പേജന്റ് ഡയറക്ടറുമായ ഹന്ന ഷെറി ആണ് കിരീടം അണിയിച്ചത്. സാമന്ത അറിയപ്പെടുന്ന ഒരു കോസ്മെറ്റോളജിസ്റ്റ് കൂടെയാണ്. ഫസ്റ്റ് റണ്ണറപ്പ് ആയി ഷാനി വാലസും, സെക്കൻഡ് റണ്ണറപ്പ് ആയി ഗബ്രിയേൽ വൈറ്റും കിരീടം ഏറ്റുവാങ്ങി.

മാഞ്ചസ്റ്ററിലെ മാൻഡെവില്ലെയിലെ ഗോൾഫ് വ്യൂ ഹോട്ടലിൽ ശനിയാഴ്ച രാത്രി അക്കേഡിയ മോർഗൻ മിസ് യൂണിവേഴ്സ് ജമൈക്ക സെൻട്രൽ കിരീടവും കൂടെ നേടിയിട്ടുണ്ട്
