Kent state fashion show
അമേരിക്കയിലെ കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ 2025 വാർഷിക ഫാഷൻ ഷോ ഏപ്രിൽ 24 മുതൽ 26 വരെ ക്രോഫോർഡ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഉജ്ജ്വലമായ ഒരു പരിപാടി ആയിരുന്നു നടന്നത്. 41 ഡിസൈനർമാരുടെ 161 വസ്ത്ര ശേഖരം ഉൾപെടുത്തിയായിരുന്നു ഷോ സംഘടിപ്പിച്ചത്. ഈവനിംഗ് വെയർ, മാർക്കറ്റ്-റെഡി ഫാഷൻ, യൂണിവേഴ്സൽ ഡിസൈൻ പോലെയുള്ള വകഭേദങ്ങൾ ആയിരുന്നു ഉൾപെടുത്തിയത്.

മോഡലുകളായ അമേലിയ ഗാർഡ്നർ, ബ്രെറ്റ് ആഷ്ലി റിച്ചർ എന്നിവരായിരുന്നു ഈ വർഷത്തെ പരിപാടിയുടെ സീനിയർ കോ-പ്രൊഡ്യൂസർമാർ. ജൊആൻ അർനെറ്റ് ആൻഡ് സൂ യോഡർ എന്ന അധ്യാപകരും കോ-ഡയറക്ടർമാരായി പങ്കാളികളായി. ഫാന്റാഷിയ ജാൻസൺ (ലെയിൻ ബ്രൈന്റ്), ഹൈകെ ജാരിക് (Heike-NY) എന്നിവരുള്‍പ്പെടെയുള്ള വ്യവസായ വിമർശകർ വിദ്യാർത്ഥികളുടെ കലാപരിപാടികൾ വിലയിരുത്തുകയും ആസ്വദിക്കുകയും ചെയ്തു, മികച്ച വസ്ത്രങ്ങൾക്ക് പുരസ്കാരങ്ങൾ നൽകിയും ആദരിച്ചിരുന്നു.

ഏപ്രിൽ 26-ന് നടന്ന ഫാഷൻ ഹാൾ ഓഫ് ഫെയിം ഗാലയിൽ പ്രശസ്ത ഡിസൈനർ ഡൊണാൾഡ് ജെ. പ്ലിനർ 2025-ന്റെ ഹാൾ ഓഫ് ഫെയിം ഇൻഡക്റ്റിയായി ആദരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് വേണ്ടിയുള്ള ധന സമാഹരണമാണ് ഷോയിലൂടെ നടത്തിയത്.