മിസ്റ്റർ ആൻഡ് മിസിസ് മിഡിൽ ഈസ്റ്റ് 2024
മിസ്റ്റർ ആൻഡ് മിസിസ് മിഡിൽ ഈസ്റ്റ് 2024 സീസൺ ഒന്നിന് ഗംഭീര സ്വീകരണം. നൃത്ത സംഗീത ഫാഷൻ ഷോകളുമായി ആഘോഷമായാണ് പരിപാടി സംഘടിപ്പിച്ചത്.
ലിപിക ഫാഷൻസ്, ത്രീനൈൻ ബ്രാൻഡിംഗ്, അലോഹ ഇവന്റുകൾ എന്നിവർ സംയുക്തമായാണ് അബുദബിയിൽ ആദ്യമായി ഫാഷൻ ഷോ സംഘടിപ്പിച്ചത്.

റോയൽ വിഭാഗത്തിൽ മിസ്സിസ് മിഡിൽ ഈസ്റ്റ് 2024 കിരീടം ചൂടി ഭൂമിക പഞ്ചോളി. റോയൽ വിഭാഗത്തിൽ ഫാൽഗുനി കുമാർ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും ജ്യോതിർമോയ് രാജ് സെക്കൻ്റ് റണ്ണറപ്പ് സ്ഥാനവും നേടി. അതേസമയം, ക്ലാസിക് വിഭാഗത്തിൽ മിസിസ് മിഡിൽ ഈസ്റ്റ് 2024 ലെ വിജയകിരിടം ശ്വേത ബാന്റിയ സ്വന്തമാക്കി. സൊണാലി ജെയിൻ ഒന്നാം റണ്ണർ അപ്പ്, സംസ്കൃതി വർമ്മ രണ്ടാം റണ്ണർ അപ്പ്.
പുരുഷ വിഭാഗത്തിൽ പ്രിൻസ് ജോൺ, നിതിൻ ലാൽചന്ദാനി, ദേവ് സുശീൽ ശർമ്മ എന്നിവർ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം നേടി. ദേവ് സുശീൽ ശർമ്മ സെക്കൻ്റ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.

10 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അംബ്രിയാന ജയ്സിംഗെ വിജയിയായി. മൃദുല ഉല്ലാസ് രാജ്
ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും കുമാർ രുദ്ര സെക്കൻ്റ് റണ്ണർ അപ്പുമായി.

10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വിഭാഗത്തിൽ വിജയിയായി റാഫ ഷെയ്ഖ്. സെക്കൻ്റ് റണ്ണറപ് അസിറ ടണ്ടൻ, ചിരസ്മിത ഡാഷ് രണ്ടാം റണ്ണർ അപ്പ്.