Fashion Shows&events

മിസ് വേൾഡ് തായ്‌ലൻഡ്

ഒപ്പൽ സുച്ചാറ്റ മിസ്സ് വേൾഡ് തായ്‌ലൻഡ് 2025 ആയി കിരീടം അണിഞ്ഞു. തായ്, ഇംഗ്ലീഷ്, ചൈനീസ് എന്നിങ്ങനെയുള്ള മൂന്ന് ഭാഷകളെ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി കൂടെയാണ് ഒപ്പാൽ. പതിനാറാം വയസ്സിൽ സ്ഥാനാർബുദം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ അവർ സ്തനാർബുദ ബോധവൽക്കരണത്തിലും, നേരത്തെയുള്ള കണ്ടെത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ച് ” ഒപ്പാൽ ഫോർ ഹേർ” എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു.

സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനും ഉള്ള അവരുടെ സമർപ്പണത്തെയാണ് ഈ സംരംഭം അടിവരയിടുന്നത്.

ബാങ്കോക്കിലെ പ്രശസ്തമായ ട്രയാം ഉടം സുക്സ സ്കൂളിൽ നിന്നാണ് ഒപ്പലിന്റെ അക്കാദമിക്ക് യാത്ര ആരംഭിക്കുന്നത്, ഇന്ന് തമ്മ സാറ്റ് സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം ചെയ്യുകയാണ് ഒപ്പാൽ. മെയ് 7 മുതൽ 31 വരെ ഇന്ത്യയിലെ തെലുങ്കാന സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 72മത് മിസ്സ് വേൾഡ് 2025 ഫെസ്റ്റിവലിൽ തായ്‌ലൻഡിനെ പ്രതിനിധീകരിക്കുക ഒപ്പൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *