Boutiques&Fashion Stores

മസബ ഗുപ്തയുടെ പുതിയ ബ്രൈഡൽ റിറ്റൈൽ സ്റ്റോർ ഡൽഹിയിൽ

ഫാഷൻ ലോകത്ത് തന്റേതായ ഇടംപിടിച്ച ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ പുതിയ ബ്രൈഡൽ സ്റ്റോർ ഡൽഹിയിലെ മെഹ്രളിയിൽ ആരംഭിച്ചു.
സെലിബ്രിറ്റികളായ സോനം കപൂർ, ആസ്ത ഗിൽ, കല്യാണി സഹ ചൗള തുടങ്ങിയവർ എക്സ്ക്ലൂസീവ് ലോഞ്ച് പരിപാടിയിൽ പങ്കെടുത്തു.

അമ്രപാലി ജുവൽസുമായി സഹകരിച്ച് ഹൗസ് ഓഫ് മസയുടെ ഏറ്റവും പുതിയ ബ്രൈഡൽ ഫൈൻ ആഭരണ ശേഖരണത്തിന്റെ എക്സ്ക്ലൂസീവ് പ്രിവ്യൂയും ലോഞ്ച് പരിപാടിയിൽ നടന്നിരുന്നു. ക്ലാസിക് ഹൗസ് ഓഫ് മസബ സ്റ്റോറുകളിൽ നിന്നും വ്യത്യസ്തമായ വധുവരന്മാരുടെ വസ്ത്രങ്ങളുടെ അലങ്കാരം എങ്ങനെയായിരിക്കണം എന്നും എന്തായിരിക്കണം എന്നും ഉള്ള ഒരു പുതിയ കാഴ്ചപ്പാടാണ് ഈ സ്റ്റോറിലൂടെ നൽകണമെന്ന് ആഗ്രഹിക്കുന്നതെന്നും മസബ പറയുന്നു.

മസബ ഗുപ്ത സ്ഥാപിച്ച ഹൗസ് ഓഫ് മസബ ഇന്ത്യയിലുടനീളം ശക്തമായ സാന്നിധ്യമുള്ള ഒരു ആഡംബര ബ്രാൻഡ് ആണ്. അതിന്റെ ഈ കോമേഴ്‌സ് സ്റ്റോർ വഴി അന്താരാഷ്ട്രതലത്തിലും റീറ്റെയിൽ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *