Fashion Shows&events

മിസ് ഇൻറർനാഷണൽ ക്യൂൻ

ട്രാൻസ്ജെൻഡറുകൾക്കായി നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമാണ് മിസ് ഇൻറർനാഷണൽ ക്യൂൻ. 2004ൽ ആരംഭിച്ച മിസ് ഇന്റർനാഷണൽ ക്യൂൻ സൗന്ദര്യമത്സരം വർഷത്തിലൊരിക്കൽ തായ്‌ലൻഡിലെ പട്ടായയിലാണ് സംഘടിപ്പിക്കാറുള്ളത്. എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റിക്കാർക്ക് ബോധവൽക്കരണമാണ് ഈ ഷോയിലൂടെ ലക്ഷ്യമിടുന്നത്.

ജൂൺ 24ന് തായ്‌ലാൻഡിലെ ജോൺപൂരിലെ പട്ടായയിൽ ന‌ടന്ന 17ാം മിസ് ഇൻറർനാഷണൽ ക്യൂൻ മത്സരത്തിൽ യൂറോപ്പ്യൻ രാജ്യമായ നെതർലാൻസിലെ സോളങ്കെ ഡക്കരാണ് വിജയകിരീടം അണിഞ്ഞത്. ഫിലിപ്പൈൻസിലെ മുൻ സൗന്ദര്യമത്സര ജേതാവും മോഡലുമായ ഫ്യൂഷിയ ആൻഡ് റവെനയാണ് കിരീടം അണിയിച്ചത്. മിസ് ക്യൂൻ ചരിത്രത്തിൽ ആദ്യമായാണ് യൂറോപ്പിൽ നിന്നും ഒരു പ്രതിനിധി മത്സരത്തിൽ വിജയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *