Fashion Shows&events

മിസിസ് ഗ്ലാം വേൾഡ് കിരീടമണിഞ്ഞ് പൂജ

2023 വർഷത്തെ മിസിസ് ഗ്ലാം വേൾഡ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സുന്ദരി പൂജ മോഹൻ. റഷ്യയിൽ നിന്നുള്ള ബൊച്ചറോവ ദര്യ ഫസ്റ്റ് റണ്ണറപ്പും മലേഷ്യക്കാരി നിരണീശ്വരി പരമശിവം സെക്കന്റ് റണ്ണറപ്പ് കിരീടങ്ങളും സ്വന്തമാക്കി. സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് അവതരിപ്പിച്ച മിസിസ് ഗ്ലാം വേൾഡ് 2023 മത്സരം കൊച്ചിയിലെ ലേ മെറിഡിയനിലാണ് നടന്നത്. ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ മിസിസ് ഗ്ലാം വേൾഡ് ജേതാവ് ബ്രാൻഡീന ലുബുലി മിസിസ് ഗ്ലാം വേൾഡ് മത്സര വിജയികളെ കിരീടം അണിയിച്ചു. കുര്യാച്ചൻ (ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയിനർ), റീത്ത മാത്തൻ (ഉടമ, പ്രോ നെയിൽസ് സ്റ്റുഡിയോ), ബ്രാൻഡീന ലുബുലി ,അലേഷ്യ റൗത്ത് (റഷ്യൻ മോഡൽ ആൻഡ് ഗ്രൂമർ) എന്നിവരായിരുന്നു വിധികർത്താക്കൾ. സബ്ടൈറ്റിലുകളിലെ വിജയികളെ തിരഞ്ഞെടുത്തത് പ്രമുഖരുടെ പാനലാണ്. സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സിഎംഡി സാജൻ വർഗീസ്, പെഗാസസ് ചെയർമാൻ ഡോ.അജിത് രവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സബ് ടൈറ്റിൽ വിജയികൾ:

മിസിസ് ഗ്ലാം വേൾഡ് ഫാഷനിസ്റ്റ് – മിസിസ് ബെലാറസ്

മിസിസ് ഗ്ലാം വേൾഡ് ടാലന്റ് – മിസിസ് ഇന്ത്യ

മിസിസ് ഗ്ലാം വേൾഡ് ഡിലിജന്റ് – മിസിസ് ജപ്പാൻ

മിസിസ് ഗ്ലാം വേൾഡ് ഇൻസ്പയറിങ് – മിസിസ് മലേഷ്യ

മിസിസ് ഗ്ലാം വേൾഡ് വൈവേഷ്യസ് – മിസിസ് ഇന്ത്യ

മിസിസ് ഗ്ലാം വേൾഡ് ഷൈനിംഗ് സ്റ്റാർ – മിസിസ് കോംഗോ

മിസിസ് ഗ്ലാം വേൾഡ് റാംപ് വാക്ക് – മിസിസ് റഷ്യ

മിസിസ് ഗ്ലാം വേൾഡ് നാഷണൽ കോസ്റ്റ്യൂം – മിസിസ് മലേഷ്യ

മിസിസ് ഗ്ലാം വേൾഡ് ടെനാഷ്യസ് – മിസിസ് കാനഡ

Leave a Reply

Your email address will not be published. Required fields are marked *