ഫാഷന് മുന്നേ സഞ്ചരിച്ച ഇറ്റാലിയൻ ഫാഷൻ ഡിസൈനർ
ഇത് എൽസ ഷിയാപരലി, വസ്ത്രങ്ങളിലും ഫാഷൻ ഉണ്ടെന്നു തിരിച്ചറിയുന്ന കാലത്തിനു മുന്നേ ഫാഷൻ ലോകത്ത് സഞ്ചരിച്ച ഇറ്റാലിയൻ വനിത (1890 -13 നവംബർ 1973), 1937 മുതൽ മരണം വരെയും ഫാഷൻ ലോകത്ത് സജീവമായ ഒരു വ്യക്തിയായിരുന്നു ഷിയാ പരലി.

റോമിലെ പലാസോ കോഴ്സിനിയിൽ ആയിരുന്നു എൽസ ലൂയിസ് മരിയ പരലിയുടെ ജനനം. ഷിയാപരലിയുടെ പിതാവും, കുടുംബാംഗങ്ങളും നന്നായി പഠിച്ചവരും പ്രശസ്തരുമായിരുന്നു. അന്നത്തെ കാലത്ത് നല്ല വിദ്യാഭ്യാസം ഉള്ളവർ വളരെ ചുരുക്കം ആയിരുന്നു. അവരുടെ കുടുംബാംഗങ്ങളുടെ പാശ്ചാത്തലവും പാണ്ഡിത്യവും ഷിയാ പരലിയുടെ ബാല്യകാലത്തിന്റെ കഴിവുകളെ വളർത്തിയെടുക്കാൻ സഹായിച്ചു.

പുരാതന സംസ്കാരങ്ങളുടെയും മതപരമായ ആചാരങ്ങളുടെയും ഐതിഹ്യങ്ങളിൽ അവർ ആവേശഭരിതയായിരുന്നു. അങ്ങിനെ വളരെ കുഞ്ഞിലെ തന്നെ ഒരു കവിത സമാഹാരം എഴുതാൻ അത് അവരെ പ്രാപ്തയാക്കിയിരുന്നു. അവരുടെ എഴുത്തിന്റെ ഉള്ളടക്കം മാതാപിതാക്കളെ അസ്വസ്ഥരാക്കി. ഒപ്പം അവരെ ഏറെ ഭയപ്പെടുത്തുകയും ചെയ്തു. അങ്ങിനെ സ്വിറ്റ്സർലാൻഡിലെ ഒരു കോൺവെന്റ് ബോർഡിങ് സ്കൂളിലേക്ക് ഷിയാപരലിയെ അവർ അയച്ചു. സ്കൂളിലെ പരിധിക്കുള്ളിൽ കർശനമായ അധികാരത്തിനെതിരെയുള്ള നിരാഹാരം സമരം നടത്തി അവർ അവിടെയും കത്തിജ്വലിച്ചു. തിരികെ വീട്ടിലേക്ക് കൊണ്ടുവരികയല്ലാതെ മാതാപിതാക്കൾക്ക് മറ്റൊരു വഴിയും ഇല്ലാതായി. സാഹസികത ഏറെ ഇഷ്ടപ്പെട്ട ഷിയ പരലി സാധാരണമായ തന്റെ ജീവിതത്തെ മാതാപിതാക്കളോട് എതിർക്കാനായി തുടങ്ങി. അങ്ങിനെ അവർ ലണ്ടനിലേക്ക് ഒളിച്ചോടിപോകുകയാണ് ഉണ്ടായത്.

അവിടെവെച്ച് പ്രശസ്തനായ ഒരു ഡോക്ടറെ കണ്ടുമുട്ടുകയും ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. അങ്ങനെ 1914 ജൂലൈ 21ന് ലണ്ടനിൽ വെച്ച് അവർ വിവാഹിതരായി. വിവാഹം പരലിയുടെ മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ കൂടിയായിരുന്നു നടന്നത്. സാമ്പത്തികമായി പിന്നോട്ട് നിന്നിരുന്ന അവരുടെ ജീവിതം മുന്നോട്ട് നീക്കിയിരുന്നത് ഷിയാ പരലിയുടെ മാതാപിതാക്കൾ നൽകിയ സാമ്പത്തിലൂടെയായിരുന്നു. ഷിയാ പരലി തന്റെ ഭർത്താവിന്റെ സഹായിയായി കുറേക്കാലം കഴിഞ്ഞു. എന്നാൽ എന്തോ തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിച്ച ഷിയാ പരലിയും ഭർത്താവും 1915ൽ ഇംഗ്ലണ്ട് വിടാൻ നിർബന്ധിതരായി.

ഒരുപാട് വർഷങ്ങൾ കടന്നുപോയി, പിന്നീട് ജീവിതത്തിൽ ഒരുപാട് അശ്വരസ്യങ്ങൾ വരികയും 1924 മാർച്ചിൽ ഷിയ പരലിയയും ഭർത്താവും വിവാഹമോചനം നേടുകയും ചെയ്തു . അങ്ങനെ 1922ൽ ഷിയാ ന്യൂയർക്ക് വിട്ട് ഫ്രാൻസിലേക്ക് തിരിച്ചു. തന്റെ മാതാപിതാക്കളിൽ നിന്നും സാമ്പത്തിക സഹായം തുടർന്നുകൊണ്ടിരുന്നതിനാൽ ഒരിക്കലും ദാരിദ്ര്യം അവരെ ഭീഷണിപ്പെടുത്തിയിരുന്നില്ല, എങ്കിലും ഒരു സ്വതന്ത്ര വരുമാനം നേടേണ്ടതിന്റെ ആവശ്യകത ഷിയക്ക് മനസ്സിലായി തുടങ്ങി. മാൻ എറയുടെ ദാതാ മാസികയായ സൊസൈറ്റിസ് അനോൺയ്മിൽ ജോലിക്കായി അവർ കയറി. അവിടെനിന്നും ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചുള്ള ചിന്തകൾ വന്നുതുടങ്ങി.അങ്ങനെ അമേരിക്കയിൽ ഫ്രഞ്ച് വസ്ത്രങ്ങൾ വിൽക്കാനുള്ള അനുമതി അവർക്ക് ലഭിച്ചു.

നീളമേറിയ വസ്ത്രങ്ങൾ ഒഴിവാക്കുന്നതിനും ആധുനികവും സുന്ദരവുമായ, സ്ത്രീക്ക് സഞ്ചാരസ്വാതന്ത്ര്യം പ്രാപ്തമാക്കുന്ന ശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട കൊട്ടൂരിയർ പോൾ പേരറ്റാണ് പരലിയുടെ ഡിസൈൻ ജീവിതത്തെ സ്വാധീനിച്ചത്. ബാഗ് നിർമ്മാണം, വസ്ത്ര നിർമ്മാണം എന്നിവയുടെ സാങ്കേതികവൈദാഗ്ദ്ധ്യത്തിൽ ഷിയാ പരലിക്ക് പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല എങ്കിലും, സ്വയം ഒരു മോഡലായി വസ്ത്രങ്ങൾ സൃഷ്ടിച്ച് പോയറെറ്റിന്റെ നേതൃത്വത്തിലൂടെ അവർ വസ്ത്രങ്ങൾ നെയ്തെടുത്തു. അങ്ങനെ പാരീസിൽ നിന്ന് അവർ സ്വന്തം വസ്ത്രങ്ങൾ ഉണ്ടാക്കുവാനായി തുടങ്ങി. അങ്ങിനെ പോയരറ്റിന്റെ സഹായത്തോടെ സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു.

അടുക്കളയിൽ വൃത്തിയാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന വസ്ത്രമായ ഏപ്രിണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ റാപ്പ് ഡ്രസ്സ് വികസിപ്പിച്ച ആദ്യത്തെ ഡിസൈനർമാരിൽ ഒരാളായി മാറി. ഈ വസ്ത്രങ്ങൾ ഞൊടിയിടയിൽ ജനപ്രിയമായി മാറി. 1931ൽ ഷോർട്ട് സ്കർട്ട് എന്ന വസ്ത്രം വിംപിൽട്ടൺ ടെന്നീസിൽ ലില്ലി അൽവാരസ് ധരിച്ചപ്പോൾ അത് ടെന്നീസ് ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. പുതുമകളുള്ള സിം സ്യൂട്ട് ഡിസൈൻ, ഇന്റീരിയർ ഡ്രസ്സ് വിത്ത് ലോ കട്ട് ബാക്ക് തുടങ്ങിയ വസ്ത്രങ്ങൾ ബെസ്റ്റ് കമ്പനി റിറ്റൈൽ പട്ടികയിൽ ഉൾപ്പെട്ടു. നിരവധി സിനിമകൾക്ക് വേണ്ടിയും പരലി വസ്ത്രങ്ങൾ രൂപകല്പന ചെയ്തു. പ്രശസ്ത സിനിമാനടനായ മൗലിദ് മാർസലിന്റെ വസ്രാലങ്കാരത്തിനുള്ള അക്കാദമി അവാർഡ് കൂടെ നേടിയെടുക്കാനും പരലിക്കു സാധിച്ചു. വസ്ത്ര നിർമ്മാണങ്ങൾ കൂടാതെ സുഗന്ധദ്രവ്യത്തിന്റെ നിർമ്മാണത്തിൽ കൂടെ പരലി ഏർപ്പെട്ടിരുന്നു, മെഴുകുതിരിയുടെ ആകൃതിയിലുള്ള സ്ലീപ്പിങ് പെർഫ്യൂം ബോട്ടിൽ തുടങ്ങി അസാധാരണമായ പാക്കേജിങ് കുപ്പികൾ കൊണ്ടുള്ള പരലിയുടെ പെർഫ്യൂമുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തയ്യൽക്കാരന്റെ ഡമ്മി കൊണ്ടുള്ള പെർഫ്യൂം, പൂ വിൽപ്പനക്കാരുടെ പെയിന്റിങ്ങുകൾ അടങ്ങിയിട്ടുള്ള പെർഫ്യൂം, കൂടാതെ ഒരു സ്ത്രീയുടെ ശരീരത്തിന്റെ ആകൃതിയിലുള്ള പെർഫ്യൂം വരെ ആഗോള ശ്രദ്ധ പിടിച്ചുപറ്റി.

സലൂട്ട്, സൗസി, ഷിയാബ്, സ്ലീപ്പിങ് റോയ്, സോലയിൽ സൂട്ട് എന്നിങ്ങനെയാണ് പെർഫ്യൂമകളുടെ നിര. 1930കളിൽ ദി ഹൗസ് ഓഫ് ഷിയ പരലി ആദ്യമായി തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പരലിക്കു അവളുടെ ശേഖരങ്ങളിൽ വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങെനെ 1954 ഡിസംബർ 13ന് ഹൗസ് അടച്ചുപൂട്ടി. ആ വർഷം തന്നെ തന്റെ ആത്മകഥയായ ഷോക്കിംഗ് ലൈഫ് എന്ന പുസ്തകം അവർ പ്രസിദ്ധീകരിച്ചു. 1957ൽ അവരുടെ പെർഫ്യൂം ലൈസൻസുകൾക്കായി അവർ ഒരു കമ്പനി നിർമിച്ചു. ശേഷം 1973 നവംബർ 13ന് 83 ആം വയസ്സിൽ അവർ ഫാഷൻ ലോകത്തിനോട് വിട പറഞ്ഞു.

2007ൽ ഇറ്റാലിയൻ വ്യവസായി ഡീഗോഡ് അല്ല വാല് ആ കമ്പനിയെ ഏറ്റെടുത്തു.ഇന്നും ആ കമ്പനി നിലവിൽ ഉണ്ട്.