ഇൻബൽ ഡ്രോർ- ഇസ്രായേലി ഫാഷൻ ഡിസൈനർ
ഇൻബൽ ഡ്രോർ വിവാഹ വസ്ത്രങ്ങൾക്ക് പേരുകേട്ട ഒരു ഇസ്രായേലി ഫാഷൻ ഡിസൈനറാണ്.

1976-ൽ ഇസ്രായേലിലെ അഷ്‌ദോദിലാണ് ഡ്രോർ ജനിച്ചത്. മൂന്ന് മക്കളിൽ മൂത്തവളായായിരുന്നു ഡ്രോറിന്റെ ജനനം. ഹൈസ്കൂൾ കാലഘട്ടം ഇസ്രായേലിൽ തന്നെ പൂർത്തിയാക്കിയ ഡ്രോറിനു കലയിലും ഡിസൈനിലും ഒരു കരിയർ തുടരാനായിരുന്നു ആഗ്രഹം അങ്ങെനെ ഇസ്രായേലിലെ തന്നെ രാമത് ഗാനിലെ ശങ്കർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഡിസൈനിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ഇറ്റലിയിലെ മിലാനിലേക്ക് ജോലിയാവശ്യത്തിനായി അവർ മാറി. ശേഷം റോബർട്ടോ കവല്ലിയുടെ ഫാഷൻ ഹൗസിൽ നാല് വർഷം പഠിക്കാൻ ഇസ്രായേലിലേക്ക് തന്നെ മടങ്ങിയെത്തിയ അവർ സ്വന്തം വീട്ടിൽ നിന്ന് വിവാഹ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങി.

അങ്ങെനെ ഡ്രോർ 2004ൽ ഇസ്രായേലിലെ അഷ്‌ദോദിൽ ഒരു ഫാഷൻ ഹൗസ് സ്ഥാപിച്ചു. കൂടാതെ 2005 ൽ അവരുടെ “ഇൻബാൽ ഡ്രോർ” ബ്രാൻഡ് കൂടെ പുറത്തിറക്കി. പിന്നീട് 2014 ൽ ടെൽ അവീവിൽ 250 ചതുരശ്ര മീറ്റരിലുള്ള (2,700 ചതുരശ്ര അടി) ബ്രൈഡൽ ഷോറൂം അവർ തുറന്നു പ്രവർത്തിപ്പിച്ചു. ശേഷം തെരുവ് വസ്ത്രങ്ങളുടെ ഒരു ഡിഫ്യൂഷൻ ലൈൻ കൂടെ 2017-ലും, ബ്രൈഡൽ ഗൗണുകളുടെ ഒരു ഡിഫ്യൂഷൻ ലൈൻ 2018-ലും പ്രവർത്തനമാരംഭിച്ചു.

ഡ്രോറിന്റെ സ്ഥാപനത്തിൽ ഇസ്രായേലിൽ 270 തൊഴിലാളികളും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ആയി 350 ജീവനക്കാരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ടെൽ അവീവിലെ 75 മുൻനിര ബോട്ടിക്സ്റ്റോറിൽ നിന്ന് ഇന്നും വിവാഹ വസ്ത്രങ്ങൾ വിൽപ്പനക്കുണ്ട്. ഒരു ഇൻബൽ ഡ്രർ ഗൗണിനായി $8,000 മുതൽ $10,000 വരെ വില ഈടാക്കുന്നുണ്ട്( ഏകദേശം ആര് ലക്ഷം മുതൽ 8ലക്ഷം രൂപ വരെ ) എന്നതാണ് വാസ്തവം. ഇസ്രായേലിൽ മാത്രം വാടകയ്‌ക്ക് നൽകുന്ന ഗൗണുകളുടെ വില ശരാശരി 14,000 ഷെക്കൽ ആണ്. (ഏകദേശം മൂന്ന് ലക്ഷം രൂപയുടെ പുറമെ കടക്കും)

“റേസി സിലൗട്ടുകൾ”, ” നെക്‌ലൈനുകൾ” എന്നിവയ്ക്ക് പേരുകേട്ടതാണ് ഇൻബാൽ ഡ്രോർ ഗൗണുകൾ. 2016 ലെ ഗ്രാമി അവാർഡിന് ഡ്രൊർ തന്റെ ഡിസൈനിലുള്ള വെഡ്ഡിംഗ് ഗൗൺ ആണ് ധരിച്ചിരുന്നത്. കൂടാതെ അവരുടെ 2016 ലെ ഫോർമേഷൻ വേൾഡ് ടൂറിനായി “വിക്ടോറിയൻ, ഗോത്ര സ്വാധീനം” ഉള്ള നിരവധി വസ്ത്രങ്ങളും അവർ രൂപകൽപ്പന ചെയ്തു. 2015-ലെ ഗ്രാമി അവാർഡുകളിൽ അമേരിക്കൻ മാധ്യമ പ്രവർത്തകയായ ഗ്യുലിയാന റാൻസിക് ഇൻബാൽ ഡ്രോർ പാൻ്റ്സ്യൂട്ട് ആണ് ധരിച്ചിരുന്നത്. അഭിനേതാക്കളായ നവോമി വാട്ട്സ് , ഗാല ഗോൺസാലസ് , റീത്ത , കാറ്റ് ഗ്രഹാം , ബാർ റെഫേലി എന്നിവരും ഇൻബാൽ ഡ്രോർ ഗൗണുകളിൽ പ്രത്യക്ഷപ്പെട്ട മറ്റ് സെലിബ്രിറ്റികളാണ്.

ഇൻബാൽ ഡ്രോർ ഗൗണിൽ വിവാഹിതരായ സെലിബ്രിറ്റികളിൽ കാരെൻ ഹൗർ, ലിസല്ല മോണ്ടിനെഗ്രോ, ഇവാങ്ക ട്രംപും ഉൾപ്പെടുന്നു. ശേഷം 2017 ഡിസംബറിൽ, ഹാരി രാജകുമാരനുമായുള്ള മാർക്കിളിൻ്റെ വിവാഹ വസ്ത്രത്തിനുള്ള ഡിസൈനുകളുടെ ശേഖരത്തിനായി ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് ഡോറിന് ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചിരുന്നു എന്നതും മറ്റൊരു വസ്തുതയാണ്.

വോഗിൻ്റെ “ഫാൾ 2015 കളക്ഷനുകളിൽ നിന്നുള്ള 10 പാരമ്പര്യേതര ബ്രൈഡൽ ലുക്കുകളിൽ” ഒന്നായി ഇൻബാൽ ഡ്രോറിന്റെ വിവാഹ ഗൗൺ ആണ് തിരഞ്ഞെടുത്തിരുന്നത്.
ഇന്നും ഇസ്രായേലിൽ ഗവുണുകൾ ഡിസൈൻ ചെയ്തും, ഫാഷൻ ലോകത്ത് സജീവമായും ഡ്രോൺ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ജീവിക്കുന്നു.