Fashion Shows&events

മിസിസ് കേരള ഗ്ലോബൽ വിജയികൾ

സാജ് എർത്ത് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് അവതരിപ്പിച്ച മിസിസ് കേരള ഗ്ലോബൽ 2023 കിരീടം സ്വന്തമാക്കി ദൃശ്യ ഡി നായർ. ശ്രീലക്ഷ്മി പ്രദീപ് ഫസ്റ്റ് റണ്ണറപ്പും നമിത കെ ഭാസ്കരന് സെക്കന്റ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി. ദൃശ്യ ഡി നായർക്ക് ഒരു ലക്ഷം രൂപയും ശ്രീലക്ഷ്മി പ്രദീപ്, നമിത കെ ഭാസ്കരൻ എന്നിവർക്ക് യഥാക്രമം 60,000 രൂപയും 40,000 രൂപയും സമ്മാനിച്ചു. കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന സൗന്ദര്യ മത്സരം പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് സംഘടിപ്പിച്ചത്.
സാജ് എർത്ത് ഹോട്ടൽ സിഎംഡി സാജൻ വർഗീസ് വിജയികൾ കിരീടമണിഞ്ഞു നൽകി. പെഗാസസ് ചെയർമാൻ അജിത് രവി, മാനേജിങ് ‍‍ഡയറക്റ്റർ ജെബിത അജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓഡിഷനിലൂടെയാണ് മികച്ച 18 മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. ഇതിനൊപ്പം മികച്ച പ്രകടനക്കാരായി തെരഞ്ഞെടുത്ത 16 പേർ ഗ്രാൻഡ് ഫിനാലെയിൽ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.
മറ്റു ടൈറ്റിൽ നേടിയവർ : മിസിസ് കേരള സോളിഡാരിറ്റി – ബിന്ദു മേക്കുന്നേൽ, മിസിസ് കേരള ഫാഷനിസ്റ്റ് – ലക്ഷ്മി ആർ നായർ, മിസിസ് കേരള സെൻസേഷണൽ – ഷൈനി ബിനു, മിസിസ് കേരള ഡിലിജന്റ് – ആര്യ ജി ആർ, മിസിസ് കേരള ഇൻസ്പയറിംഗ് – മൃദുലദേവി എ, മിസിസ് കേരള വിവേഷ്യസ് – സുചിത്ര വി എസ്, മിസിസ് കേരള ഷൈനിങ് സ്റ്റാർ – ഗൗരി എസ്.പി, മിസിസ് കേരള റാംപ് വാക്ക് – ബെൻസി ജോയ്, മിസിസ് കേരള ടെനാഷ്യസ് – പൂജ മനോജ്, മിസിസ് കേരള റിനൈസൻസ് – നമിത കെ ഭാസ്കരൻ, മിസിസ് കേരള അഡോറബിൾ – അനഘ പി ജോൺ, മിസിസ് കേരള കൺജീനിയാലിറ്റി – സംഗീത സനൽ, മിസിസ് കേരള ടാലന്റ് – സ്വാതി സുരേഷ്, മിസിസ് കേരള ഹ്യൂമനസ് – ഷെറിൻ ആന്റണി

Leave a Reply

Your email address will not be published. Required fields are marked *