Fashion Shows&events

മിസ് ഏഷ്യ 2023 കിരീടം നേടി മലയാളി പെൺകുട്ടി

മിസ് ഏഷ്യ 2023 കിരീടം നേടി മലയാളി പെൺകുട്ടി. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതയായ സെറീന ആൻ ജോൺസൺ എന്ന യു എ ഇ മലയാളിയാണ് മിസ് ഏഷ്യയുടെ സെക്കന്റ് റണ്ണറപ്പ് പട്ടം സ്വന്തമാക്കിയത്. ബാഷ്കോർട്ടാസ്ഥാനിലെ ഇലുസ ഇസിയാൻഡാവ്ലെറ്റോവ എന്ന സുന്ദരിയാണ് മിസ് ഏഷ്യ കിരീടം സ്വന്തമാക്കിയത്.

നേപ്പാളിൽ നിന്നുള്ള ആയുഷ്മ ബജ്രാചാര്യയാണ് ഫസ്റ്റ് റണ്ണറപ്പ്. തായ്ലൻഡിന്റെ ജിന്നപത് പൽസൂയ മൂന്നാം സ്ഥാനവും നേടി. വിജയികളെ മുൻ മിസ് ഏഷ്യ നൊൻ തായ് യെൻ റ്റാംഗ്, സാജൻ വർഗീസ്, മിനി സാജൻ, ജോളി ആന്റണി എന്നിവർ കിരീടമണിയിച്ചു. പെഗാസസ് ചെയർമാൻ അജിത് രവി പങ്കെടുത്തു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 13 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പറക്കാട്ട് ജുവല്ലേഴ്സ് ഡിസൈൻ ചെയ്ത സുവർണകിരീടമാണ് വിജയികളെ അണിയിച്ചത്.

മിസ് ശ്രീലങ്ക യൂണിവേഴ്സ് റോസൻ ഡയസ്, സ്റ്റാർഫൈറ്റർ സിഇഒ അലോങ്കോട്ട് സുങ്കഹാപോംഗ്, മോഡലും സംരംഭകയുമായ ഡോ.മഹിമ ഭക്ഷി, യു ആൻഡ് ഐ എന്റർടൈൻമെന്റ് മാനേജിങ്ങ് ‍ഡയറക്ടർ ഹർമീത് സിംഗ് ഗുപ്ത, പ്രോ നെയിൽ സ്റ്റുഡിയോ ഉടമ റീത്ത മാത്തൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

Leave a Reply

Your email address will not be published. Required fields are marked *