Fashion Shows&events

പാരീസ് ഫാഷൻ വീക്ക് 2023

ഓരോ വർഷവും ശിശിരകാലം /വേനൽക്കാല അല്ലെങ്കിൽ ശരത്കാല/ശീതകാല സീസണുകളിൽ ആണ് പാരിസ് ഫാഷൻ വീക്ക് സംഘടിപ്പിക്കാറുള്ളത് ഫ്രാൻസിലെ പാരീസിൽ വർഷത്തിൽ രണ്ടു തവണ നടക്കുന്ന ഡിസൈനർ ഷോ ആണ് പാരിസ് ഫാഷൻ വീക്ക്. ഒന്പതു ദിവസം നീണ്ടു നിൽക്കുന്ന ഷോയിൽ 107 പ്രശസ്ത ഫാഷൻ ബ്രാൻഡ്‌സും, 69 ഷോകളും ഉൾപെടാറുണ്ട്. ഫ്രഞ്ച് ഫാഷൻ ഫെഡറേഷനാണ് തീയതികൾ നിശ്ചയിക്കുന്നത്.

പാരിസിലെ പ്രശസ്ത ഷോപ്പിംഗ് മാളുകളായ കറൂസെൽ ടു ലൂവ്രേ, ഗ്രാൻഡ് പാലസ് എന്നീ ഇടങ്ങളിലാണ് കൂടുതലായും ഫാഷൻ ഷോ സംഘടിപ്പിക്കാറുള്ളത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും റെഡി ടു വെയർ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കൂടാതെ ഹൊറ്റീ കൗച്ചർ എന്ന ഷോ കൂടെ സംഘടിപ്പിക്കാറുണ്ട്. വെറും കൈകൾ കൊണ്ട് തുന്നിപിടിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഹൊറ്റീ കൗച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ പാരീസ് ഫാഷൻ വീക്ക് 2023 ജനുവരിലായിരുന്നു നടന്നത്. ഇനി വരാൻ പോകുന്ന ഷോ സെപ്തംബർ ഒക്ടോബർ കാലയളവിലായിരിക്കും ഉണ്ടാകുക. ജനുവരിയിൽ നടന്ന ഷോ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. വസ്ത്രങ്ങൾ തലകീഴായി ഇട്ടു വന്ന മോഡലുകൾ പ്രേക്ഷകരെ അമ്പരപ്പിച്ചു. കൂടാതെ പുലിയുടെ തല പോലെ ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ഫാഷൻ പ്രേമികളെ നിരാശരാക്കിയില്ല.ഇത്തവണത്തെ ഷോ പാലസ് ഡി ടോക്യോ യിലാണ് നടത്തിയത്. ലൂയിസ് വിറ്റൺ, ഡിയോർ, ചാനൽ, സെന്റ് ലോറന്റ്, ലോവെ, ഹെർമസ്, വാലന്റീനോ, ഗിവൻചി, മിയു എന്നിവരായിരുന്നു ഇത്തവണത്തെ പ്രമുഖ ഡിസൈനേർമാർ. പ്രശസ്ത മോഡലുകളായ ദുവാ ലിപ, എൽസ ഹോസ്ക്, മിയ റീഗൻ എന്നിവരെ ‘ബെസ്റ് ഡ്രെസ്സ്‌ഡ്’ എന്ന പട്ടം നൽകി ആദരിച്ചു. നവോമി ക്യാമ്പെൽ, ഹാൾസി, കാര ടെലിവിനെ എന്നിങ്ങെനെയുള്ള അമേരിക്കൻ മോഡലുകളും, പ്രശസ്ത ഗായകരും, അഭിനേതാക്കളും ഷോയെ കൂടുതൽ അലംകൃതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *