Fashion Shows&events

ലിവ മിസ്സ്‌ ദിവ 2023

മുംബൈയിൽ നടന്ന ലിവ മിസ് ദിവ മത്സരത്തിൽ ശ്വേത ശാരദ 2023 മിസ് ദിവ യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കി. മിസ് ദിവ യൂണിവേഴ്സ് 2022 ആയ ദിവിത റായ് ആണ് ശ്വേതയെ കിരീടം അണിയിച്ചത്. സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ നികിത മഹൈസൽക്കർ രൂപകൽപ്പന ചെയ്ത തയ് സ്ലിട്ട് ഗൗണിൽ അതീവ സുന്ദരിയായിരുന്നു ശ്വേത. ഈ വർഷം നവംബറിൽ അമേരിക്കയിലെ എൽ സാൽവഡോറിൽ നടക്കുന്ന 72-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക ഇനി ശ്വേതയായിരിക്കും.

ഡൽഹിയിലെ സോണാൽ കുക്രേജ മിസ് ദിവ സുപ്രനാഷണൽ 2023 ആയി തിരഞ്ഞെടുത്തു, കൂടാതെ കർണാടകയുടെ തൃഷ ഷെട്ടി മിസ് ദിവ യൂണിവേഴ്സ് 2023 റണ്ണറപ്പായും തിരഞ്ഞെടുത്തു.ഫെമിന മിസ് ഇന്ത്യ 1980ലെ സംഗീത ബിജ്‌ലാനി, ഫെമിന മിസ് ഇന്ത്യ വേൾഡ് 2023ലെ നന്ദിനി ഗുപ്ത, മിസ്റ്റർ വേൾഡ് 2016ലെ രോഹിത് ഖണ്ഡേൽവാൾ, മിസ്റ്റർ സുപ്രനാഷണൽ ഏഷ്യ ആൻഡ് ഓഷ്യാനിയ 2017ലെ അൽതമാഷ് ഫറാസ് എന്നിവരായിരുന്നു മിസ് ദിവ 2023 ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തിരുന്ന സെലിബ്രിറ്റികൾ.

Leave a Reply

Your email address will not be published. Required fields are marked *