Product Launch&Review

ഉചിര ഹെർബൽ ഹെയർ ഓയിൽ

മുടിയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ഉചിര ഹെർബൽ ഓയിൽ. മുടികൊഴിച്ചിൽ, താരൻ, അകാല നര, തലയോട്ടിയിലെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഉപയോഗിക്കാവുന്ന എണ്ണയാണിത്. ഉചിര ഹെർബൽ ഓയിൽ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും പുതിയ മുടിയിഴകളുണ്ടാകുകയും ചെയ്യുന്നു.
കറ്റാർവാഴ, കരിംജീരകം, നെല്ലിക്ക, ഫ്ലാക്സ് സീഡ്, ഭൃംഗരാജ്, ചെമ്പരത്തി, ത്രിഫല, മൈലാഞ്ചി, ബ്രഹ്മി, ഉലുവ, കുരുമുളക്, ഇഞ്ചി, പേര ഇല തുടങ്ങി 35 പ്രകൃതിദത്ത ചേരുവകൾ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന അപൂർവ്വ മിശ്രിതമാണ് ഉചിര ഓയിൽ. ആദ്യ ഉപയോഗത്തിൽ ചിലപ്പോൾ ഉറക്ക കൂടുതൽ, ചെറിയ തലവേദനയും മുടികൊഴിച്ചിലുമൊക്കെ അനുഭവപ്പെട്ടാൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ആദ്യ ദിവസം മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ. നിങ്ങൾ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എണ്ണയിൽ നിന്നും ഉചിര ഉപയോഗിക്കുമ്പോഴുണ്ടാവുന്ന മാറ്റം മാത്രമാണത്. അല്ലാതെ യാതൊരുവിധ പാർശ്വഫലങ്ങളുമുണ്ടാവില്ല. നൂറു ശതമാനം ഹെർബൽ ഉത്പന്നമാണ് ഉചിര ഹെർബൽ ഹെയർ ഓയിൽ.

ഉപയോഗിക്കേണ്ട വിധം:
ഉചിര ഹെർബൽ ഹെയർ ഓയിൽ തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റ് ചെറുതായി തലയോട്ടിയിൽ മസാജ് ചെയ്യുക. ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഉചിര തലയിൽ തേച്ചു പിടിപ്പിച്ചു നിൽക്കണം. ഒരു മണിക്കൂറിൽ കൂടുതൽ തലയിൽ തേച്ച് പിടിപ്പിച്ച് നിൽക്കരുത്. അതിനു ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി മുടി കഴുകുക. കഴുകുന്നതിന് ഉചിര ഹെർബൽ ഹെയർ കെയർ ഷാംപൂ ഉപയോഗിച്ചാൽ കൂടുതൽ ഫലം ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ മൂന്നു ദിവസം ഉപയോഗിക്കുക.

വില 130 എംഎൽ കുപ്പിക്ക് 255 രൂപ

(പ്രൊഡക്റ്റുകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ പംക്തി വഴി ഉദ്ദേശിക്കുന്നത്.പ്രൊഡക്ടിൻ്റെ വിശ്വസ്തതയും ഗുണങ്ങളും വിലയും ഉപഭോക്താവ് നേരിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടതാണ്.അതിനു വെബ്സൈറ്റോ ലേഖകനോ ഉത്തരവാദി ആയിരിക്കുന്നതല്ല)

Leave a Reply

Your email address will not be published. Required fields are marked *