കുംഭമേളയിലെ മൊണാലിസ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.
പ്രയാഗ് രാജിലെ കുംഭമേള മഹോത്സവം ഒരുപാട് പ്രത്യേകതകളും കാഴ്ചകളും ആണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കുംഭമേളയിലെ ഒരു വിൽപ്പനക്കാരി ഇന്ന് ഇന്റർനെറ്റ് താരംഗമായി മാറിയിരിക്കുകയാണ്. ഇൻഡോർ സ്വദേശിനിയായ മോനി ഭോസ്‌ലെ എന്ന 16 വയസ്സുകാരിയാണ് ആ താരം.

രുദ്രാക്ഷവും, മാലകളും മറ്റു അനുബന്ധ വസ്തുക്കളും വിൽക്കാൻ എത്തിയ മോനി ഭോസ്‌ലെ ഇന്ന് നാഷണൽ ക്രഷ് ആയി മാറിയിരിക്കുകയാണ്. ‘ബ്രൗൺ ബ്യൂട്ടി’, ‘കുംഭമേളയിലെ മൊണാലിസ’ എന്നിങ്ങെനെയാണ് ആളുകൾ മോനിയെ വിശേഷിപ്പിക്കുന്നത്. പൂച്ച കണ്ണുകളും ആരെയും മയക്കുന്ന ചിരിയും ലാളിത്യത്തിലുള്ള സംസാരവും ആണ് മോനിയെ ഏറെ പ്രിയങ്കരി ആക്കിയത്. മോനിയുടെ വീഡിയോ വൈറലായതോടെ ഒരുപാട് ആളുകളും യൂട്യൂബർമാരും,ന്യുസ് ചാനെലുകളും മൊണാലിസെ കാണാനും വീഡിയോ എടുക്കാനും ഒഴുകിയെത്തി. തന്റെ വില്പന നടക്കാത്തതിനാലും മകളുടെ സുരക്ഷ ഉറപ്പാക്കുവാനും വേണ്ടി പിതാവ് തിരികെ ഇൻഡോറിലേക്ക് വിളിച്ചിരിക്കുകയാണ് മോണാലിസയെ.

അതീവ സുന്ദരിയായ മൊണാലിസയെ ബ്യുട്ടീഷ്യൻ ഒരു മോഡലിനെ പോലെ ഒരുക്കിയതും സമൂഹമാധ്യമങ്ങളിൽ ഇതൊനൊടകം വൈറലായി കഴിഞ്ഞു .