ഹിമാസ് പപ്പായ ഹാൻഡ് മെയ്ഡ് സോപ്പ്

സൗന്ദര്യസംരക്ഷണ കാര്യങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങളിൽ പ്രധാനപ്പെട്ടതാണ് പപ്പായ. സലൂണുകളിലും മറ്റും പപ്പായ ഫേഷ്യലുകൾക്ക് വലിയ ഡിമാന്റുമുണ്ട്. ഹിമാസ് ഗ്രൂപ്പാണ് പപ്പായ സോപ്പ് വിപണിയിലിറക്കിയിരിക്കുന്നത്. രാസപദാർഥങ്ങളോ മൃഗ കൊഴുപ്പോ ആർട്ടിഫിഷ്യൽ കളറുകളോ സോപ്പിൽ ചേർത്തിട്ടില്ല. ചർമ്മത്തിന് നിറവും മൃദുലതയും നൽകുന്നതിന് പപ്പായ സോപ്പ് ഉപയോഗത്തിലൂടെ സാധിക്കുമെന്നാണ് നിർമാതാക്കൾ പറയുന്നത്.നൂറു ശതമാനവും നാടൻ വെളിച്ചെണ്ണയും പപ്പായയുമാണ് സോപ്പിലെ പ്രധാന ചേരുവകൾ. ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ സോപ്പിന്റെ നിർമാണം.50 രൂപയാണ് സോപ്പിന്റെ വില.
(പ്രൊഡക്റ്റുകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ പംക്തി വഴി ഉദ്ദേശിക്കുന്നത്.പ്രൊഡക്ടിൻ്റെ വിശ്വസ്തതയും ഗുണങ്ങളും വിലയും ഉപഭോക്താവ് നേരിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടതാണ്.അതിനു വെബ്സൈറ്റോ ലേഖകനോ ഉത്തരവാദി ആയിരിക്കുന്നതല്ല)