ബീറ്റ്റൂട്ട് ലിപ് ബാം
ചുണ്ടിന്റെ സൗന്ദര്യം നിലനിറുത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഉമ്മീസ് ബീറ്റ്റൂട്ട് ലിപ് ബാം. ചുണ്ടുകൾ മനോഹരമാക്കുന്നതിനു മാത്രമല്ല മൃദുത്വം നൽകുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണ് ബീറ്റ്റൂട്ട് ലിപ് ബാം. ചുണ്ടിലെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ബദാം ഓയിൽ ലിപ് ബാമിലെ പ്രധാന ചേരുവയാണ്. ചുണ്ടുകളിലെ ഇരുണ്ട നിറം ഒഴിവാക്കി മൃദുവാക്കുന്നതിനും വരണ്ട ചർമ്മം നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന തേനും ഈ ബാമിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ലിപ് ബാം നിങ്ങളുടെ ചുണ്ടുകൾക്ക് സ്റ്റിക്കി ഫിനിഷിങ്ങ് നൽകുകയും മനോഹരവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകളെ അണുബാധയിൽ നിന്നു സംരക്ഷിക്കുന്നതിനും മോയ്സ്ചുറൈസ് ചെയ്തു ഹൈഡ്രേറ്റ് ചെയ്യുന്നതിനും ഉമ്മീസ് ബീറ്റ്റൂട്ട് ലിപ് ബാം ഉപയോഗത്തിലൂടെ സാധിക്കും. ബീറ്റ്റൂട്ട് പൊടി, സത്ത്, ബദാം ഓയിൽ, തേൻ, മാങ്ങ, വെണ്ണ എന്നിവയാണ് ലിപ് ബാമിലെ പ്രധാന ചേരുവകൾ.ഉപയോഗിക്കേണ്ട രീതി : വളരെ ചെറിയ അളവിൽ ലിപ് ബാം കൈവിരലിൽ എടുത്ത് ചുണ്ടുകളിൽ പുരട്ടുക. കുറച്ചു സമയത്തിന് ശേഷം ഇളം ചുടുവെള്ളം ഉപയോഗിച്ച് കഴുകുക.വില 300 രൂപ

ഉമ്മീസ് നാച്ചുറൽസ് ഫെയർനെസ് ഓയിൽചർമ്മം മൃദുലവും മിനുസമുള്ളതുമാക്കുന്നതിന് ഉമ്മീസ് നാച്ചുറൽസ് ഫെയർനെസ് ഓയിൽ പതിവാക്കാം. മുഖക്കുരു, ഇരുണ്ടകലകളും അടയാളങ്ങളും പാടുകളുമൊക്കെ ചർമ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഈ ഫെയർനെസ് ഓയിലിലൂടെ പരിഹരിക്കാം. പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും ആരോഗ്യകരമായ തിളക്കം സ്വന്തമാക്കുന്നതിനും ചർമ്മത്തെ മോയ്സ്ചുറൈസ് ചെയ്യുന്നതിനും ഫെയർനെസ് ഓയിൽ ഉപയോഗത്തിലൂടെ സാധിക്കും. ഇതുമാത്രമല്ല വാർധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തടയുന്നതിനും സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുന്നതിനും ഫെയർനെസ് ഓയിൽ ഉപയോഗിച്ചാൽ മതിയാകും. മഞ്ഞൾ, ചൊവ്വാലി, നെല്ലിക്ക, രാമച്ചം, വേപ്പ്, രക്തചന്ദനം, വെളിച്ചെണ്ണ, പച്ചോറ്റി തുടങ്ങിയവയാണ് പ്രധാന ചേരുവകൾ.ഉപയോഗിക്കേണ്ട വിധം : കൈക്കുമ്പിളിൽ രണ്ടോ മൂന്നോ തുള്ളിയെടുത്ത് വൃത്താകൃതിയിൽ ശരീരത്ത് തേച്ചുപിടിപ്പിക്കുക. ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാം. ഉമ്മീസ് സോപ്പ് ഉപയോഗിക്കുന്നത് കൂടുതൽ ഗുണപ്രദമാണ്.

വില 425
(പ്രൊഡക്റ്റുകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ പംക്തി വഴി ഉദ്ദേശിക്കുന്നത്.പ്രൊഡക്ടിൻ്റെ വിശ്വസ്തതയും ഗുണങ്ങളും വിലയും ഉപഭോക്താവ് നേരിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടതാണ്.അതിനു വെബ്സൈറ്റോ ലേഖകനോ ഉത്തരവാദി ആയിരിക്കുന്നതല്ല)