Fashion Shows&events

Miss universe 2024

2024-ലെ മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ഡെന്മാർക്കിൽ നിന്നുള്ള ഹ്യൂമൻ ബാർബി എന്നറിയപ്പെടുന്ന വിക്ടോറിയ തീവിൽ​ഗ്. ബാർബി ഡോളുമായി സാദൃശ്യമുള്ള ഹ്യൂമൻ ബാർബി എന്ന വിളിപ്പേരുള്ള ഡെന്മാർക്ക് സ്വദേശിനിയാണ് വിക്ടോറിയ തീവിൽ​ഗ്

.
ഡെന്മാർക്കിൽ നിന്ന് മിസ് യൂണിവേഴ്സ് പട്ടംനേടുന്ന ആദ്യത്തെയാളെന്ന നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഇരുപത്തിയൊന്നുകാരി. മിസ് ഡെന്മാർക്ക് പട്ടം കരസ്ഥമാക്കിയാണ് വിക്ടോറിയ മിസ്സ്‌ യൂണിവേഴ്സ് സൗന്ദര്യ മത്സരവേദിയിൽ ഇടംപിടിക്കുന്നത്

നൈജീരിയയിൽ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണറപ്പും മെക്സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ സെക്കന്റ് റണ്ണറപ്പുമായി. നർത്തകിയും സംരംഭകയുമായ വിക്ടോറിയ ജനിച്ചതും വളർന്നതും ഡെന്മാർക്കിലാണ്. ബിസിനസ്&മാർക്കറ്റിങ്ങിൽ ബിരുദം നേടിയയാളുമാണ് വിക്ടോറിയ.

2022-ൽ മിസ് ​ഗ്രാന്റ് ഇന്റർനാഷണലിൽ ടോപ് 20 പട്ടികയിൽ ഇടംനേടിയ കാലത്താണ് വിക്ടോറിയയ്ക്ക് ഹ്യൂമൻ ബാർബി എന്ന ചെല്ലപ്പേര് ലഭിക്കുന്നത്. 2024-ലെ മിസ് യൂണിവേഴ്സ് ‍ഡെൻമാർക്ക് പട്ടവും വിക്ടോറിയ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാരിയായ റിയാ സിൻ​ഹയും മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു.

പ്രാഥമിക റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിയയ്ക്ക് പക്ഷേ അവസാന പന്ത്രണ്ടു പേരുടെ പട്ടികയിൽ ഇടം നേടാനായില്ല. ​ഗുജറാത്ത് സ്വദേശിയായ റിയാ സിൻ​ഹ മിസ് ടീൻ എർത്ത് 2023 പട്ടവും ദിവാ മിസ് ടീൻ ​ഗുജറാത്ത് 2020 പട്ടവും കരസ്ഥമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *