International fashion designers

മഡലിൻ വിയോനെറ്റ് എന്ന പഴയകാല ഫാഷൻ ഡിസൈനർ

ത് മഡലിൻ വിയോനെറ്റ്, തുണിത്തരങ്ങളിലും ഫാഷൻ ഉണ്ടെന്ന് തിരിച്ചറിയുന്ന കാലത്തിനു മുന്നേ സഞ്ചരിച്ച ഫാഷൻ ഡിസൈനർ. ഫാഷൻ സങ്കല്പത്തെ ഒന്നടങ്കം മാറ്റിമറിച്ച, തന്റെ തൊഴിലാളികളുടെ ക്ഷേമത്തിനും സൗകര്യത്തിനും വേണ്ടി പ്രവർത്തിച്ച ആദ്യത്തെ ഫാഷൻ ഡിസൈനർ കൂടെയാണ് മഡലിൻ വിയോനെറ്റ്. വിയോനെറ്റിന്റെ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കാം.

1876 ​​ജൂൺ 22 ന് ഫ്രാൻസിലെ ലോയിററ്റിലെ ചില്ലെയേഴ്സ്-ഓക്സ്-ബോയിസിലെ ഒരു ദരിദ്രകുടുംബത്തിൽ ആയിരുന്നു വിയോനെറ്റിൻ്റെ ജനനം. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ കളക്ടറായ പിതാവിനൊപ്പം ആയിരുന്നു മഡലിന്റെ താമസം. അങ്ങെനെ പന്ത്രണ്ടാം വയസ്സിൽ ഗാർഡ് ചാംപ്‌ട്രെയിൽ എന്ന സ്ഥാപനത്തിൽ തയ്യൽക്കാരിയായി തുടങ്ങിയായിരുന്നു ഫാഷൻ ലോകത്തേക്കുള്ള അവരുടെ ചുവടുവയ്പ്പ്.

18-ആം വയസ്സിൽ വിവാഹത്തിന് ശേഷം തന്റെ ആദ്യ കുഞ്ഞിൻ്റെ നഷ്ടത്തോടെ അവർ ഭർത്താവിനെ ഉപേക്ഷിച്ച് ലണ്ടനിലേക്ക് പോയി. അവിടെയും ഒരു തയ്യൽക്കാരിയായി ജോലി നോക്കി. ശേഷം ലണ്ടനിലായിരിക്കുമ്പോൾ വിയോനെറ്റ് ഡിസൈനർ ആയ കേറ്റ് റെയ്‌ലിയുടെ കീഴിൽ ജോലി ചെയ്തു. പിന്നീട് വിയോനെറ്റ് പാരീസിലേക്ക് മടങ്ങി. അവിടുത്തെ ഫാഷൻ ഹൗസായ കാലോട്ട് സോയേഴ്സിൽ ഡിസൈനർ ആയി ആറ് വർഷം ജോലി ചെയ്തു. പക്ഷെ അവിടുത്തെ മാനേജരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വിയോനെറ്റ് തൻ്റെ സ്ഥാനം ഉപേക്ഷിച്ചു അങ്ങെനെ 1912-ൽ അവർ സ്വന്തം ഫാഷൻ ഹൗസ് ആയ ” വിയോനെറ്റ് ” സ്ഥാപിച്ചു, അത് ഒന്നാം ലോക മഹായുദ്ധത്തിൻ്റെ തുടക്കത്തെത്തുടർന്ന് 1914-ൽ അടക്കേണ്ടി വന്നു. ശേഷം 1923-ൽ ഫാഷൻ ഹൌസ് പുനഃസ്ഥാപിച്ചു, ശേഷം വിയോനെറ്റ് ലൺഡനിലെ തന്നെ അവന്യൂ മൊണ്ടെയ്‌നിൽ പുതിയ കെട്ടിടം തുറന്നു. പിന്നീട് അത് “ടെമ്പിൾ ഓഫ് ഫാഷൻ” എന്ന് അറിയപ്പെട്ടു.

RISDM 1994-006 view01

1920-കളിൽ, ബയസ് കട്ട് ഉപയോഗിച്ച് വസ്ത്രങ്ങൾ വികസിപ്പിച്ചുകൊണ്ട് വിയോനെറ്റ് ഏറെ പ്രശസ്തി നേടി. “ബയാസ് കട്ട് ഡ്രസ്സിൻ്റെ പയനിയർ” എന്ന നിലയിൽ ആയിരുന്നു ആ കാലത്ത് മഡലിൻ അറിയപ്പെട്ടിരുന്നത് . അങ്ങെനെ 1925- മുതൽ ന്യൂയോർക്ക് സിറ്റിയിലെ ഫിഫ്ത്ത് അവന്യൂവിൽ വിയോനെറ്റിൻ്റെ ഫാഷൻ ഹൗസ് വികസിച്ചു.

വിയോനെറ്റിൻ്റെ ബയസ് കട്ട് വസ്ത്രങ്ങൾ 1930-കളിൽ ഹോട്ട് കോച്ചറിൽ ആധിപത്യം സ്ഥാപിച്ചു. അന്തർദ്ദേശീയമായി അറിയപ്പെടുന്ന നടിമാരായ മാർലിൻ ഡയട്രിച്ച്, കാതറിൻ ഹെപ്‌ബേൺ , ജോവാൻ ക്രോഫോർഡ്, ഗ്രെറ്റ ഗാർബോ എന്നിവർ ധരിച്ച ഡയമണ്ട് കൊണ്ടുള്ള ഗൗണുകൾ അന്നത്തെ കാലത്ത് ട്രെൻഡുകൾ സൃഷ്ടിച്ചു. അവരുടെ വിശ്വസ്തരായ ഇടപാടുകാരിൽ പ്രധാനമായും യൂറോപ്യൻ പ്രഭുക്കന്മാരും സമ്പന്നരായ വടക്കേ അമേരിക്കക്കാരായ ബറോണസ് റോബർട്ട് ഡി റോത്ത്‌ചൈൽഡ് , മാഡം സിട്രോയിൻ, മിസിസ് ഹാരിസൺ വില്യംസ് ( മോന വോൺ ബിസ്മാർക്ക് ), ലേഡി ഡേവിസ് എന്നിവരും ഉൾപ്പെടുന്നുണ്ട്.

“ഒരു സ്ത്രീ പുഞ്ചിരിക്കുമ്പോൾ അവളുടെ വസ്ത്രം അവളോടൊപ്പം പുഞ്ചിരിക്കണം” എന്ന മഡലീൻ വിയോനെറ്റിന്റെ വാക്കുകൾ ഏറെ പ്രശസ്തമായി.

അങ്ങെനെ 1920-30 കളിലെ പാരീസിലെ മുൻനിര ഡിസൈനർമാരിൽ ഒരാളായി മഡലിൻ മാറി. ശേഷം 1939-ൽ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ തുടക്കത്തിൽ വിയോനെറ്റിന്റെ സ്ഥാപനം അടച്ചുപൂട്ടാൻ ഗവണ്മെന്റ് ഉത്തരവിട്ടു. 1940 -ൽ അങ്ങെനെ അവർ അവടെ നിന്നും വിരമിച്ചു .

സ്ത്രീകൾക്കുള്ള വിയോനെറ്റിൻ്റെ ആധുനിക വസ്ത്ര രൂപീകരണം അന്നത്തെ കാലത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനോട് എല്ലാം പോരാടി ഫാഷൻ ലോകത്ത് തന്റെ വിജയം ഉറപ്പാക്കാൻ മഡലിന് സാധിച്ചു.

അക്കാലത്ത് തൊഴിൽ സമ്പ്രദായങ്ങളെ തിരുത്താൻ മഡലിൻ മുൻകയ്യെടുത്തു. ശമ്പളമുള്ള അവധിയും പ്രസവാവധിയും, ഡേ-കെയർനായി ഒരു ഡൈനിംഗ് ഹാൾ, ഒരു റസിഡൻ്റ് ഡോക്ടറും അവരുടെ തൊഴിലാളികൾക്കായി ദന്തഡോക്ടറെയും വച്ചുകൊണ്ട് തൊഴിൽ സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ അങ്ങെനെ വിപ്ലവം സൃഷ്ടിക്കുകയുണ്ടായി.

വിയോനെറ്റിന്റെ കരിയറിൽ ഏകദേശം 12,000 ദശ ലക്ഷം വസ്ത്രങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് കണക്ക്.

വസ്ത്രങ്ങൾ നിർമ്മിക്കാൻ ആയി ഷിഫോൺ, സിൽക്ക്, മൊറോക്കൻ ക്രേപ്പ്, ക്രേപ് ഡി ചൈൻ, ഗബാർഡിൻ , സാറ്റിൻ തുടങ്ങിയ വസ്തുക്കൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കെർച്ചീഫ് ടോപ്, കൗൾ നെക്ക് ടോപ്, ഹാൾട്ടർ ടോപ്പ് എന്നിവ അവരുടെ പ്രശസ്തമായ ഡിസൈനുകളിൽ ഒന്നാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഫാഷൻ ഡിസൈനർമാരിൽ ഒരാളായി മഡലിൻ വിയോനെറ്റ് കണക്കാക്കപ്പെടുന്നു. ഇന്നും വിയോനത്തിന്റെ വസ്ത്രങ്ങളുടെ രൂപീകരണം പല ഡിസൈനർമാരെയും സ്വാധീനിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

1975 മാർച്ച്‌ 2ന് മഡലിൻ വിയോനെറ്റ് ഈ ലോകത്തോട് വിട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *