First cerebral palsy IAS from kerala
സിവിൽ സർവീസ് പാസാകുക എന്നത് പലർക്കും ഒരു സ്വപ്നമാണ്. നിരവധി വർഷത്തെ പ്രയത്നവും സ്വപ്നവും പലർക്കും
നടപ്പാക്കാൻ പറ്റാറില്ല, എന്നാൽ കോഴിക്കോട് വടകരയ്ക്കടുത്ത് കീഴരിയൂർ സ്വദേശിനിയായ സരിക എ.കെ.യുടെ ജീവിതം മാറ്റിമറിഞ്ഞത് 2024ൽ ആയിരുന്നു. ജന്മനാ സെറിബ്രൽ പാഴ്സി രോഗം ബാധിച്ച സരിക ഇരു കൈകളും കാലുകളും തളർന്ന് വീൽ ചയറിൽ തന്റെ ജീവിതകാലം മുഴുവൻ തള്ളി നീൽക്കാൻ വിധി എഴുതിയപ്പോൾ, വിധിയെ തോൽപ്പിച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായി മാറിയിരിക്കുകയാണ് ഇന്ന്.
സെറിബ്രൽ പാൾസി ബാധിച്ച് ഇന്ത്യൻ സിവിൽ സർവീസസിൽ പ്രവേശിക്കുന്ന ആദ്യ വ്യക്തിയെന്ന നിലയിൽ, ശ്രീമതി സരിക നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി വേറിട്ടുനിൽക്കുന്നു.
അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ പരിശീലന പരിപാടിയായ പ്രോജക്ട് ചിത്രശലഭ ത്തിലൂടെയാണ് അവർ ഈ നേട്ടം കൈ വരിച്ചത്. വികലാംഗ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം, കഴിഞ്ഞ വർഷം സിവിൽ സർവീസസ് പാസായ ആദ്യ വീൽചെയർ വ്യക്തിയായി ഷെറിൻ ഷഹാനയായിരുന്നു വിജയിച്ചത്.
ശ്രീമതി സരിക 2024 ലെ സിവിൽ സർവീസസ് മെയിൻ പരീക്ഷ വിജയിക്കുകയും ജനുവരി 30 ന് ഡൽഹിയിൽ നടന്ന അഭിമുഖത്തിൽ മികച്ച വിജയം നേടുകയും ചെയ്തു. ഓഫ്‌ലൈൻ ക്ലാസുകൾ തിരുവനന്തപുരത്താണ് നടന്നതെങ്കിലും ഓൺലൈനായായിരുന്നു അവർ പരിശീലനം നേടിയത്. ഒന്നിനും തന്നെ തോൽപ്പിക്കാൻ പറ്റില്ല എന്ന് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ആണ് സരിഗയെ ഇതുവരെ എത്തിച്ചത്.
