Celebrity Fashion

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്രയുടെ 12th ഫെയിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് നേടിയപ്പോൾ, മികച്ച നടനുള്ള ദേശീയ അവാർഡ് ജവാൻ എന്ന ചിത്രത്തിന് ഷാരൂഖ് ഖാനും 12th ഫെയിലിന് വിക്രാന്ത് മാസിയും പങ്കിട്ടു.

മിസിസ് ചാറ്റർജി vs നോർവേയിലെ അഭിനയത്തിന് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. ദി കേരള സ്റ്റോറിയിലെ സുദീപ്തോ സെൻ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടി. വിജയരാഘവൻ, മുത്തുപേട്ടൈ സോമു ഭാസ്‌കർ മികച്ച സഹനടൻമാരായി പ്രഖ്യാപിച്ചു. ജാനകി ബോഡിവാല, ഉർവശി എന്നിവർ മികച്ച സഹനടിയായും മാറി.

റോക്കി ഔർ റാണി കി പ്രേം കഹാനി (മികച്ച ജനപ്രിയ വിനോദ ചിത്രം), കാതൽ (മികച്ച ഹിന്ദി ചിത്രം), ഉള്ളൊഴുക്ക് (മികച്ച മലയാളം ചിത്രം), പാർക്കിംഗ് (മികച്ച തമിഴ് ചിത്രം), ഭഗവന്ത് കേസരി (മികച്ച തെലുങ്ക് ചിത്രം) എന്നിവയാണ് മറ്റു ശ്രദ്ധേയമായ അവാർഡുകൾ കരസ്തമാക്കിയ സിനിമകൾ.

പൂക്കാലം എന്ന സിനിമയിൽ മികച്ച എഡിറ്റിംഗ് എന്ന സ്ഥാനം മിഥുൻ മുരളി കരസ്ഥമാക്കി. കൂടാതെ 2018 എന്ന ചിത്രത്തിലെ മികച്ച പ്രൊഡക്ഷൻ ഡിസൈനർ ആയി മിഥുൻ മോഹൻദാസ് അവാർഡിനർഹനായി. ആനിമൽ എന്ന സിനിമയിൽ മികച്ച സൗണ്ട് ഡിസൈനർമാരായി സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളീധരൻ അവാർഡ് കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *