Amma joint secretary news
താര സംഘടനയായ അമ്മയിലെ നിരവധി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്ന ഈ വേളയിൽ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നടൻ ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് അൻസിബ സ്ഥാനം ഏറ്റത്. ആരോപണ വിധേയർ മത്സരിക്കുന്നത് ചർച്ചാവിഷയം ആയതോടെയാണ് ബാബുരാജ് പിന്മാറിയത്.

3 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരുന്നത്, എന്നാൽ ബാബുരാജ് അടക്കം 12 പേരും മത്സരത്തിൽ നിന്ന് പിൻവാങ്ങി. ഇന്നാണ് അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും പിൻവലിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് ആണ് ഇത്തവണത്തേത് എന്നാണ് സിനിമയിലെ സംസാരം.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിന്മാറിയതോടെ ശ്വേതാ മേനോനും, ദേവനും ആണ് ആ സ്ഥാനത്തെക്ക്മ ത്സരിക്കുക. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. അനൂപ് ചന്ദ്രൻ ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും ആണ് മത്സരിക്കുക.
