National fashion designers

ബോളിവുഡിലെ ഡിസൈനർ രാജ്ഞി

ഒരു വ്യക്തിയുടെ സൗന്ദര്യവും വ്യക്തിത്വവുമൊക്കെ അവരുടെ വസ്ത്രധാരണത്തിലൂടെ മനസ്സിലാക്കാം. സാരിയുടുക്കുമ്പോൾ നല്ല പക്വത വന്നെന്നും ഉടുപ്പ് ധരിച്ചാൽ തനി കുട്ടിയാണെന്നും പലരും പറഞ്ഞു കേൾക്കാറുണ്ട്. വസ്ത്രത്തിലൂടെ പല രൂപമാറ്റങ്ങളും വരുത്താം എന്നതിന് ഉദാഹരണം ആണല്ലോ അത്.

ഇന്നിപ്പോൾ വസ്ത്രങ്ങളോടുള്ള പലരുടെയും ധാരണകൾ ആചാരങ്ങൾ എല്ലാം മാറിക്കഴിഞ്ഞു. പണ്ടുകാലങ്ങളിൽ വിവാഹം കഴിഞ്ഞാൽ പിന്നെ പുതു പെണ്ണിനെ സാരി എന്ന വസ്ത്രത്തിലേക്കുള്ള മാറ്റമാണ്. ഇന്നിപ്പോൾ എല്ലാവർക്കും എല്ലാ വസ്ത്രങ്ങളും ധരിക്കാം എന്ന മാറ്റം വന്നു കഴുഞ്ഞു. അമ്മമാരും സാരിയിൽ നിന്നും ചുരിദാറായി കഴിഞ്ഞു. ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമല്ലോ.

വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക എന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഇന്ന് ആ കഴിവുകൾ പല സിനിമകളിലും പല സദസ്സുകളിലും ആവശ്യവുമാണ്. നല്ല ഒരു ഡിസൈനർക്ക് പല അവാർഡുകളും ഇന്ന് പല വേദികളിലും ലഭിക്കുന്നുമുണ്ട്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ പലർക്കും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുകൊടുക്കുന്ന കോസ്റ്റ്യൂം ഡിസൈനർ നിതാ ലുള്ളയിലൂടെയാണ് ഇന്ന് നമ്മുടെ യാത്ര.

ബോളിവുഡ് സിനിമകളിലെ മിക്ക ഐക്കണിക് വസ്ത്രങ്ങൾക്കും പിന്നിലുള്ള പേരാണ് നിതാ ലുല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി 300ലധികം സിനിമകൾക്കായി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മുംബൈയിലും അഹമ്മദാബാദിലുമാണ് ലുല്ല ജനിച്ചു വളർന്നത്. സ്കൂളിൽ അത്ര മിടുക്കി ഒന്നും ആകാതിരുന്ന ലുല്ലക്കു ഫാഷനിലും അത്ര താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കായിക വിനോദങ്ങളിൽ ആയിരുന്നു ലുല്ലയുടെ താൽപ്പര്യം മുഴുവനും. ലുല്ലയുടെ വായനാശീലം വളർത്തുന്നതിനായി ലുല്ലയുടെ അച്ഛൻ അവിടുത്തെ പ്രശസ്ത മാഗസിൻ ആയ സെവന്റീനും കോസ്മോ പോളിനും വാങ്ങിക്കൊടുക്കുകയായിരുന്നു. അതിലൂടെയാണ് ഫാഷനിലേക്കുള്ള താൽപര്യം ലുല്ലക്കു വളരുന്നത്.

അവളുടെ പതിനാറാം വയസ്സിൽ ശ്യാം ലുല്ല എന്ന സൈക്യാട്രിസ്റ്റിനെ വിവാഹം കഴിക്കാനായി നിർബന്ധിത ആകുകയായിരുന്നു. പഠനത്തിൽ നിന്നും രക്ഷപ്പെടാനായി അവൾ വേഗം തന്നെ വിവാഹത്തിന് സമ്മതിച്ചു, പക്ഷേ ഭർത്താവായ ശ്യാം ലുല്ല അവളുടെ പഠനം പൂർത്തിയാക്കാനായി നിർബന്ധിച്ചു. അങ്ങനെയാണ് ലുല്ല അവളുടെ ഫോമൽ എജുക്കേഷൻ പൂർത്തിയാക്കുന്നത്. ശേഷം മുംബൈയിലെ എസ് എൻ ഡി ടി യൂണിവേഴ്സിറ്റിയിൽ നിന്നും ഗാർമെന്റ് മാനുഫാക്ചറിങ്ങിലും പാറ്റേൺ മേക്കിങ്ങിലും അവൾ ഡിപ്ലോമ എടുക്കുകയായിരുന്നു. പിന്നീട് അവളുടെ ഗുരുവായ ഹേമന്ത് റിവേദി അവളെ മേക്കപ്പിലും ഫാഷൻ കോറിയോഗ്രാഫിയിലും സ്റ്റൈലിംഗ് ഷോസിലുമായി അവളെ ട്രെയിൻ ചെയ്തു, അങ്ങനെ ഡിപ്ലോമയ്ക്ക് ശേഷം ലുള്ളയ്ക്ക് ആ കോളേജിൽ തന്നെ ഫാഷൻ കോഡിനേഷനിൽ ലെക്ച്ചറർ ആയി ജോലി ലഭിച്ചു. ജിഎൻഎ നാവരോജി എന്ന കോറിയോഗ്രാഫെറെ അസ്സിസ്റ്റ്‌ ചെയ്തായിരുന്നു അവളുടെ കരിയറിന് തുടക്കം കുറിച്ചത്. അങ്ങനെ രണ്ടരവർഷത്തോളം ലുള്ള ജിഎൻഎയുടെ അസിസ്റ്റന്റ് ആയി തുടർന്നു.

ശേഷം ഫാഷൻ ഇൻഡസ്ട്രിയിലെ പരിജ്ഞാനം കൊണ്ട് അവൾ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ താല്പരയായി. ഒരു തയ്യൽ മെഷീൻ കൊണ്ടാണ് അവൾ അവളുടെ കരിയർ തുടങ്ങുന്നത്. 1988 ൽ രജനീകാന്ത്, ഭാനുപ്രിയ എന്നിവർ അഭിനയിച്ച താമസ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി ലുല്ലക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ശേഷം 1991 ൽ ലെ എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രശസ്തി ലഭിച്ചു. പിന്നീട് 2002ൽ ദേവദാസ് എന്ന സിനിമയിൽ മാധുരി ദീക്ഷത്തിനും ഐശ്വര്യ റായിക്കും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൊടുത്തത് ബോളിവുഡിൽ ലുല്ലയുടെ യുടെ പേര് വാനോളം ഉയർത്തി.

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും കല്യാണത്തിന് ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ഏറെ ജനശ്രദ്ധ ആകർഷിച്ചു. മുംബൈയിൽ വിസിലിംഗ് വുഡ് ഓഫ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫാഷൻ എന്ന ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥ കൂടിയാണ് ഇന്ന് നീത ലുല്ല . ഒരുപാട് വിപുലമായ ഫാഷൻ കോഴ്സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇന്നിപ്പോൾ നീത ലുല്ലയുടെ പേരിൽ ഒരു ഇന്റർനാഷണൽ ബ്രാൻഡ് വരെ ഇറക്കിയിട്ടുണ്ട്. കൂടാതെ 350 സിനിമകളിലും 10 ലക്ഷത്തിൽ പരം ക്ലൈൻറ്സും ഇന്ന് നീത ലുല്ലക്കൊപ്പം ഉണ്ട്. നാഷണൽ അവാർഡ്സ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ഡിസൈനർ കൂടെയാണ് നീതാ ലുല്ല. കോറിയോഗ്രാഫർ ആകാൻ ആഗ്രഹിച്ച ലുല്ല പിന്നീട് ഫാഷൻ ലോകത്തെ രാജ്ഞി ആവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *