മിസ്സ് അമേരിക്കയായി എയർ ഫോഴ്സ് ഉദ്യോഗസ്ഥ
യു എസ് എയർഫോഴ്‌സ് ഉദ്യോഗസ്ഥയായ മാഡിസൺ മാർഷ് 2024 മിസ് അമേരിക്ക ആയി കിരീടമണിഞ്ഞു. യുഎസ് എയർഫോഴ്‌സിലെ സെക്കൻഡ് ലെഫ്റ്റനൻ്റും, ഹാർവാർഡ് കെന്നഡി സ്‌കൂളിൻ്റെ പബ്ലിക് പോളിസി പ്രോഗ്രാമിലെ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയുമായ മാഡിസൺ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന സൗന്ദര്യമത്സരത്തിൽ ആണ് വിജയിച്ചത്. 2023 ലെ മിസ്സ് കോളറടോ പട്ടം സ്വന്തമാക്കിയതിനു ശേഷമാണ് മാഡിസൺ മാർഷ് മിസ്സ് അമേരിക്കയിലേക്ക് മത്സരിക്കുന്നത്. മിസ്സ് അമേരിക്കയുടെ 96 മത് പതിപ്പായിരുന്നു ഓർലണ്ടോയിൽ നടന്നത്. ഫിലിപ്സ് സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് വെച്ച് മിസ്സ് അമേരിക്കയുടെ ടീം 2024 മത്സരത്തോടൊപ്പമാണ് മിസ്സ് അമേരിക്ക സംഘടിപ്പിച്ചത്.



സൗന്ദര്യമത്സരത്തിൽ ടെക്‌സാസിലെ എല്ലി ബ്രൂക്‌സ് ഒന്നാം റണ്ണറപ്പായി തിരഞ്ഞെടുത്തു. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഉൾപ്പെടെ 50 യുഎസ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 51 മത്സരാർത്ഥികളെ പിന്തള്ളിയാണ് മാഡിസൺ മാർഷ് ഒന്നാം സ്ഥാനം നേടിയത്. ഇന്ത്യാനയിലെ സിഡ്‌നി ബ്രിഡ്ജസ് സെക്കൻഡ് റണ്ണറപ്പും, കെൻ്റക്കിയിലെ മല്ലോറി ഹഡ്‌സൺ മൂന്നാം റണ്ണറപ്പും, റോഡ് ഐലൻഡിലെ കരോലിൻ പാരന്റ് നാലാമത്തെ റണ്ണറപ്പും ആയി.2023-ലെ മിസ് അമേരിക്ക ജേതാവായ വിസ്‌കോൺസിനിലെ ഗ്രേസ് സ്റ്റാങ്ക് ആണ് മാഡിസണെ ചടങ്ങിൽ കിരീടമണിയിച്ചത്.
