മിസ് ഗ്രാൻഡ് ഇന്റർനാഷണൽ
തായ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ, വിയറ്റ്നാമിലെ ഹോ ച്ചി മിൻ സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. പെറുവിലെ ലൂസിയാന ഫസ്റ്റ്ർ ആയിരുന്നു കിരീടത്തിന് അർഹയായത്. ബ്രസീലിയൻ മോഡലും ബ്യൂട്ടി ക്യൂനുമായ ഇസബെല്ല മെനി ആയിരുന്നു വിജയിയെ കിരീടം അണിയിച്ചത്.


സൗന്ദര്യ മത്സരത്തിൽ ഇത് രണ്ടാം തവണയാണ് പെറു ദേശം വിജയഗിരീടം കൊണ്ടുപോകുന്നത്.69 രാജ്യത്തിൽ നിന്നുമായി നിരവധി പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. തായിലെ ടെലിവിഷൻ പേഴ്സണാലിറ്റി ആയ മാത്യു ദീൻ ആണ് ആതിഥേയത്വം വഹിച്ചത്. മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2022 ഫസ്റ്റ് റണ്ണറപ്പായ എൻഗ്ഫാ വാരഹയുടെ തത്സമയ പ്രകടനം ഷോയുടെ മാറ്റ് കൂട്ടി. യായോയ് മച്ചിഡ (ജപ്പാൻ),ബോമ ഡോകുബോ (നൈജീരിയ),ലെ ഹോങ് ഫോങ് (വിയറ്റ്നാം) എന്നിവർ മികച്ച ദേശീയ വേഷം എന്ന പട്ടത്തിനു അർഹരായി. നീന്തൽ വസ്ത്രത്തിൽ മികച്ചതായി സ്കാർക്സി മാർട്ടെ (ഡൊമിനിക്കൻ റിപ്പബ്ലിക്) നെ തിരഞ്ഞെടുത്തു. ഒപ്പം ഈവനിംഗ് ഗൗണിൽ മികച്ചതായി അനസ്താസിയ വോൾക്കോൺസ്കായ (റഷ്യ) പട്ടത്തിന് അർഹയായി.
