മെറ്റ് ഗാല 2025
ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിൽ വൻ താരജനാവലിയിൽ സംഘടിപ്പിക്കുന്ന ഒരു ഷോ ആണ് മെറ്റ് ഗാല. ഈ കഴിഞ്ഞ മെയ് 5നായിരുന്നു മെറ്റ് ഗാല സംഘടിപ്പിച്ചത്. “സൂപർഫൈൻ: ബ്ലാക്ക് സ്റ്റൈൽ ടെയിലറിംഗ്” ആയിരുന്നു ഇത്തവണത്തെ തീം. കറുത്ത വസ്ത്രധാരണത്തിന്റെ കാഠിന്യം, നവിനീകരണം, ആധുനികത എന്നിവയെ വെളിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു തീമിന്റെ പശ്ചാത്തലം.

പ്രസിദ്ധ താരങ്ങൾ തങ്ങളുടെ മനോഹരമായ വേഷങ്ങളുമായി മെറ്റ് ഗാലയുടെ ബ്ലൂ കാർപറ്റിൽ തിളങ്ങി. പ്രിയങ്ക ചോപ്ര, ദില്ജിത് ദോശാഞ്, ഇഷ അംബാനിഎന്നിവരുടെ വേഷങ്ങൾ ഏറ്റവുമധികം ശ്രദ്ധ നേടി.

ഈ വർഷത്തെ മെറ്റ് ഗാലയ്ക്ക് ഫാഷൻ സാമ്രാജ്യത്തിന്റെ രാജാക്കന്മാരായ അന്നാ വിന്റർനൊപ്പം ഫറൽ വില്ല്യംസ്, A$AP റോക്കി, ലൂയിസ് ഹാമിൽട്ടൺ, കൊള്മാൻ ഡൊമിന്ഗോ എന്നിവരായിരുന്നു ചെയർമാന്മാരായി നേതൃത്വം നൽകിയത്.

ഫാഷൻ പ്രേമികൾ മെറ്റ് ഗാല 2025-നെ അത്ഭുതത്തോടെയും, ആഹ്ലാദഹത്തോടെയും ആയിരുന്നു നോക്കി കണ്ടത്. താരങ്ങളുടെ പ്രകടനം, ഡിസൈനർമാരുടെ പ്രതിഭ, വസ്ത്രങ്ങൾ എന്നിവയുടെ ആകർഷണത്തിന്റെ കൂടിയൊരുമയായിരുന്നു ഈ വർഷത്തെ മെറ്റ് ഗാല.
