Fashion Shows&events

മിസ് ട്രാൻസ് തായ്‌ലൻഡിൽ ഇരു കാലുകളും നഷ്ടപ്പെട്ട ട്രാൻസ് വനിത കാണികളുടെ മനം കവർന്നു

ബാങ്കോക്കിലെ മാമ്പോ എന്റെർടൈൻമെന്റിൽ വെച്ച് നടന്ന മിസ് ട്രാൻസ് 2023 ഫൈനലിസ്റ്റ് ആയ 22 പേരിൽ ഒരാളായിരുന്നു ഓം ബുന്‍ എന്ന 23 വയസ്സുകാരി. തായ്‌ലൻഡിലെ ബോൺ ക്വിൻ പ്രവശിയെ പ്രതിനിധീകരിച്ച് ആയിരുന്നു ഓം എത്തിയിരുന്നത്. താലിലാണ്ടിലെ സിൻപുരിലെ പൊള്ളി എന്തായാ എന്ന ട്രാൻസ് വനിതയാണ് വിജയ കിരീടം അണിഞ്ഞതെങ്കിലും കാണികളുടെ കണ്ണുകളുടക്കിയത് ഓമിലായിരുന്നു. വളരെ കുഞ്ഞിലേ ഇരു കാലുകളും നഷ്ടപെട്ട ഓമിന്റെ ഇച്ഛാശക്തിയും കഠിനധ്വാനവുമാണ് ഓമിനെ ഇത് വരെ എത്തിച്ചത്. മിസ്സ് ട്രാൻസ് തായ്‌ലൻഡ് യൂട്യൂബ് ചാനലിൽ തൽസമയ സംരക്ഷണത്തിലൂടെ ആയിരുന്നു സൗന്ദര്യമത്സരം കാണികളിലേക്ക് എത്തിച്ചത്.

നിരവധി പേരാണ് ഓമിനെ പുകഴ്ത്തി സംസാരിച്ചത്. അതിലെ ചില വാക്കുകളിലേക്ക് ഒന്നു കണ്ണോടിക്കാം. “അതിശക്തയാണ് ഓം !! വൈകല്യമുള്ളവളായി ജനിച്ച ദിവസം മുതൽ അവൾക്ക് സഹിക്കേണ്ടി വന്ന എല്ലാ പ്രയാസങ്ങളും നിഷേധാത്മകതകളും എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. പക്ഷേ അവൾക്ക് ഒരുപാട് കഴിവുണ്ട് ആത്മവിശ്വാസമുണ്ട്, അവൾ അതെല്ലാം സഹിച്ചു, ഏല്ലാ നെഗറ്റിവിറ്റികളെയും കാറ്റിൽ പറത്തി ഇന്നവൾ ഇവിടം വരെ എത്തിയിരിക്കുന്നു. ഇനിയും ഒരുപാട് ദൂരങ്ങൾ ഓമിന് സഞ്ചരിക്കാനുണ്ട്. എന്റെ ഏല്ലാം വിധ ഭാവുകങ്ങളും നേരുന്നു.” മറ്റൊരു യൂസ്റുടെ വാക്കുകൾ ഇങ്ങെനെ ” തന്റെ ഇച്ച്ഛാശക്തികൊണ്ട് മാത്രം ഇവിടെ വരെ എത്തിയ ഓം, ജീവിതത്തിൽ തളർന്നു പോകുന്ന എല്ലാവർക്കും ഒരു പ്രചോദനമായിരിക്കും. സ്വപ്നങ്ങൾക്ക് പുറകെ പോകാനുള്ള കാരണം കണ്ടെത്താൻ ഇനി എല്ലാവർക്കും ഓംന്റെ ജീവിതം മാതൃകയാക്കാവുന്നതാണ്. “

Leave a Reply

Your email address will not be published. Required fields are marked *