ലിറ്റിൽ ഐക്കൺ ഇന്ത്യ കിഡ്സ് ഫാഷൻ ഷോ
കുട്ടികളുടെ ആഘോഷമായി കിഡ്സ് ഫാഷൻ ഷോ സമാപിച്ചു. മൂന്നു വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ ഫാഷൻ ഷോയായ ലിറ്റിൽ ഐക്കൺ ഇന്ത്യ കിഡ്സ് ഫാഷൻ ഷോയുടെ ഗ്രാൻഡ് ഫിനാലെ ഇവന്റിനാണ് ഗംഭീരമായ സ്വീകരണം ലഭിച്ചത്. ബെംഗളൂരു തനിസാന്ദ്രയിലെ എലമെന്റ്സ് മാളിൽ നടന്ന പരിപാടിയിൽ കുട്ടിമോഡലുകൾക്കൊപ്പം പ്രമുഖ വസ്ത്ര ബ്രാന്റുകളും അണിനിരന്നു. ദേശീയ അന്തർദേശീയ ഡിസൈനർമാരെയും ബ്രാൻഡുകളെയും ഉൾപ്പെടുത്തിയിരുന്ന ഷോയിൽ മോഡലിങ്ങിൽ മാത്രമല്ല അഭിനയത്തിലും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു.


ലിറ്റിൽ ഐക്കൺ ഇന്ത്യ കിഡ്സ് ഫാഷൻ വീക്കിലൂടെ ഫാഷൻ ലോകത്തിൽ കഴിവ് പ്രകടപ്പിക്കുന്ന അവസരമാണ് കുട്ടികൾക്കായി ഒരുക്കിയത്. ആൺകുട്ടികളും പെൺകുട്ടികളും പുത്തൻ ട്രെൻഡുമായി റാംപിലെത്തി. ഗ്രാൻഡ് ഫിനാലെ പരിപാടിയിൽ ഫാഷൻ രംഗത്തെ സെലിബ്രറ്റികളും സാമൂഹ്യപ്രവർത്തകർ, സിഇഒ എം ശങ്കർ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ പ്രമുഖരും പങ്കെടുത്തു. രഞ്ജിനി, റിയോ പ്രൊഡക്ഷനിൽ സഹസംവിധായകയും ദേശീയ ഡയറക്ടറുമായ ഡോ. ഷീല ഷെട്ടി, സന്തോഷ് റെഡ്ഡി, ശിൽപ സിങ്, ഗോവിന്ദ് കുമാർ സിങ് തുടങ്ങിയവരും പങ്കെടുത്തു. മാക്സ് ഫാഷൻ ആയിരുന്നു ലിറ്റിൽ ഐക്കൺ ഇന്ത്യ കിഡ്സ് ഫാഷൻ ഷോയുടെ സ്പോൺസർമാർ.
സ്പാർ ഹൈപ്പർമാർക്കറ്റ്, മാക്സ്, പാന്റലൂൺസ്, ട്രെൻഡ്സ് തുടങ്ങിയ ഇന്ത്യൻ, അന്തർദേശീയ ഷോപ്പിംഗ് ബ്രാൻഡുകൾ ഉൾപ്പെടെ നിരവധി ഷോപ്പിംഗ്, വിനോദ ഓപ്ഷനുകള്ള വിനോദകേന്ദ്രമാണ് എലമെന്റ്സ് മാൾ. കൂടാതെ, സന്ദർശകർക്ക് മനോഹരമായ ഫുഡ് കോർട്ട്, ഫൈൻ-ഡൈനിംഗ് റെസ്റ്റോറന്റുകൾ, പിവിആർ സിനിമാ ഹാൾ, മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ മറ്റ് വിനോദ തിരഞ്ഞെടുപ്പുകൾ എന്നിവയുമുണ്ട്.