മെറ്റ് ഗാല 2024
ഫാഷന്റെ ഏറ്റവും വലിയ രാത്രി എന്നറിയപ്പെടുന്ന മെറ്റ് ഗാല 2024 ന്യൂയോർക്കിലെ മെട്രോപൊളിട്ടൻ മ്യൂസിയം ഓഫ് ആർട്സിൽ വച്ചു അരങ്ങേറി. ഫാഷൻ, സിനിമ, ടെലിവിഷൻ, സംഗീതം, നാടകം, ബിസിനസ്, സ്പോർട്സ്, സോഷ്യൽ മീഡിയ, രാഷ്ട്രീയം തുടങ്ങിയ മേഖലയിലുള്ളവരാണ് മെറ്റ് ഗാലയിൽ പങ്കെടുത്തത്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രയോജനത്തിനായി നടത്തുന്ന വാർഷിക ധനസമാഹാരണ ഗാലയാണ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് ബെനിഫിറ്റ് എന്ന് വിളിക്കപ്പെടുന്ന മെറ്റ് ഗാല. ഇത്തവണത്തെ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ ഒരു ടിക്കറ്റിന്റെ പ്രവേശന വിലയായി 75000 യുഎസ് ഡോളറായിരുന്നു ഉണ്ടായിരുന്നത്.







എല്ലാവർഷവും മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കാറുള്ളത്. ഈ വർഷത്തെ 2024 മെറ്റ് ഗാല ഡ്രസ് കോഡ് ആയി “ദി ഗാർഡൻ ഓഫ് ടൈം” ആയിരുന്നു ഉണ്ടായിരുന്നത്. തീം ആയി സ്ലീപ്പിങ് ബ്യുട്ടീസ് റീ ആവയ്കനിംഗ് ഫാഷൻ എന്നതായിരുന്നു. ഇന്ത്യൻ സെലിബ്രിറ്റികളും ബോളിവുഡ് നടിമാരുമായ ആലിയ ഭട്ട് , നടാഷ പൂനാവാലയും മെറ്റ് ഗാലയിൽ പങ്കെടുത്തു, കൂടാതെ ഇഷ അംബാനി, ഫാഷൻ ഡിസൈനർ ആയ സഭ്യാസച്ചി മുഖർജീ എന്നിവരും മെറ്റ് ഗാലയിൽ അണിനിരന്നിരുന്നു. രത്ന കല്ലുകൾ കൊണ്ട് അലങ്കരിച്ച മിന്റ് ഗ്രീൻ കളർ സാരി ആയിരുന്നു ആലിയാ ഭട്ടിന്റേത്, സഭ്യാസച്ചി ഡിസൈൻ ചെയ്ത ആലിയ ഭട്ടിന്റെ സാരീയിൽ ഏവരുടെയും കണ്ണുകൾ ഉടക്കി. പൂക്കൾ കൊണ്ട് അലങ്കരിച്ച വസ്ത്രത്തിൽ ഇഷ അംബാനിയും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.