Fashion Shows&events

തായ് പെയ് ഫാഷൻ വീക്ക്‌

സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും ആഘോഷമായ തായ്പേയ് ഫാഷൻ വീക്ക് AW25 മാർച്ച് 27 മുതൽ 30 വരെ, പേയിയിലെ സോങ്ഷാൻ കൾച്ചറൽ ആൻഡ് ക്രിയേറ്റീവ് പാർക്കിൽ വച്ചു സംഘടിപ്പിച്ചു.

“എൻഡ്ലെസ് ഫാഷൻ” എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടന്നത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ തായ്വാൻ ഡിസൈനർമാരുടെയും ടെക്സ്റ്റൈൽ വ്യവസായത്തിന്റെയും നൂതന ശ്രമങ്ങൾ ആയിരുന്നു ഇതിൽ പ്രതിഫലിപ്പിച്ചത്. “ഫ്രം ലൈഫ്, ഫോർ ലൈഫ്” എന്ന തലക്കെട്ടിലുള്ള ഉദ്ഘാടന പരിപാടിയിൽ തായ്വാനിലെ ടെക്സ്റ്റൈൽ വ്യവസായവുമായി സഹകരിച്ച ആറ് പ്രാദേശിക ഡിസൈനർമാർ പങ്കെടുത്തിരുന്നു.

ഓരോ ഡിസൈനർക്കും 10-ലുക്കിലുള്ള ശേഖരം സൃഷ്ടിക്കാൻ, 100 യാർഡ് റീസൈക്കിൾ ചെയ്ത തുണിത്തരങ്ങൾ ആണ് നൽകിയിരുന്നത്. ഡിജിറ്റൽ പാറ്റേൺ നിർമ്മാണം, വെർച്വൽ ഫിറ്റിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് ഈ സംരംഭം ഊന്നൽ നൽകി. പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരുന്നു അത്തരത്തിലുള്ള ഒരു വ്യത്യസ്ത അവർ കൊണ്ടുവന്നത്.

നൈലോൺ, പോളിസ്റ്റർ പോലുള്ള തുണിത്തരങ്ങളാണ് അവർക്ക് നൽകിയത്. ഫാഷൻ പ്രൊഫഷണലുകളിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നുമുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഇതിനായി ലഭ്യമാക്കി, ഇത് പങ്കെടുക്കുന്നവരെ അവരുടെ ഉപഭോഗ ശീലങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാനും അതിനെപ്പറ്റി കൂടുതൽ പഠിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു.

സുസ്ഥിര പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ, പൊതുജനങ്ങളെ ഉൾപ്പെടുത്തി ഒരു സുസ്ഥിരതാ വർക്ക്ഷോപ്പ് വിപണിയെ പറ്റിയുള്ള ബോധവൽക്കരണം കൂടെ ആ ഷോയിൽ നടന്നു. സോൾ ഫാഷൻ വീക്കിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജംഗ് കുഹോയുടെ “ഫാഷൻ ദി നെക്സ്റ്റ്” എന്ന സെമിനാർ കൂടെ അവർ സംഘടിപ്പിച്ചു. സുസ്ഥിര സമ്പ്രദായങ്ങൾ നിലനിർത്തിക്കൊണ്ട് അന്താരാഷ്ട്ര വിപണികളിൽ സഞ്ചരിക്കുന്നതിന് യുവ ബ്രാൻഡുകളെ നയിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *