മിസ് ഒട്ടാവയായി മലയാളി സുന്ദരി
കാനഡയിലെ പാജന്റ് ഗ്രൂപ്പ് ആയ കാനഡ കമ്പനി നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ്സ് ഒട്ടാവയായി തെരഞ്ഞെടുത്തത് 19 കാരിയായ ലെനോർ സൈനബനെയാണ്.

കർണാടകയിലെ മൈസൂരിൽ ജനിച്ച ലെനോർ ഇന്ത്യ, സൗദി അറേബ്യ, യൂ എ ഇ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ആണ് പഠിച്ചതും വളർന്നതും. ഇപ്പോൾ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് താമസം. നിയമത്തിലും ക്രിമോനോളജിയിലും തന്റെ കരിയർ ഉയർത്താനാണ് ലെനോറിന്റെ ആഗ്രഹം.

1998 ലെ മിസ്സ് വേൾഡ് ആയ ലിനോർ അബർഗിലിന്റെ പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ലെനോറിന്റെ മാതാവ് തിരഞ്ഞെടുത്ത പേരാണ് ലെനോർ എന്നത്. ആ മത്സരത്തിൽ തന്നെ മിസ്സ് ഒന്റാറിയോ ആയി ജോയൽ ഗാർന്യുവും കിരീടം അണിഞ്ഞു.