മിസ് എർത്ത്
ഇരുപത്തിമൂന്നാമത് മിസ്സ് എർത് സൗന്ദര്യമത്സരം വിയറ്റ്നാമിലെ ഹോ ച്ചി മിൻ സിറ്റിയിൽ വച്ചു നടന്നു. അൽബേനിയയുടെ ദ്രിത സിരി വിജയകിരീടം അണിഞ്ഞു. ദക്ഷിണ കൊറിയയുടെ മിന സ്യൂ ചോയി ആണ് കിരീടമണിയിച്ചത്. ആദ്യമായാണ് അൽബേനിയ ഒരു സൗന്ദര്യ മത്സരത്തിൽ വിജയിക്കുന്നത്. ബിഗ് ഫോർ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലെ ആദ്യ കിരീട അവകാശി എന്ന പദവിയും,18-ാം വയസ്സിൽ മിസ്സ് എർത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവ് എന്ന പദവിയും സിരിക്കു സ്വന്തമായി


ഇതേ മത്സരത്തിൽ മിസ്സ് എർത്ത്-എയർ ആയി ഫിലിപ്പൈൻസിന്റെ യല്ലാന അഡുവാന, മിസ്സ് എർത്ത് -വാട്ടറായി വിയറ്റ്നാമിന്റെ ഡോ തി ലാൻ ആൻ, മിസ്സ് എർത്ത്-ഫയർ ആയി തായ്‌ലൻഡിന്റെ കോറ ബ്ലിയൗട്ട് എന്നിവരും കിരീടമണിഞ്ഞു.

എൺപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ ആയിരുന്നു പങ്കെടുത്തത്, തുടർച്ചയായി ഏഴാം തവണയും ജെയിംസ് ഡീക്കിൻ ആതിഥേയത്വം വഹിച്ചു, ഒപ്പം ബാർബഡിയൻ ഗായകൻ ഷോണ്ടെല്ലെ, വിയറ്റ്നാമീസ് ഗായകരായ ജയ്കി, മോണോ, സാറ ലു എന്നിവരും ആതിഥെയത്വം വഹിച്ചു.
സ്വർണ്ണവും എൺപത്തിയേഴ് മുത്തുകളും രത്നക്കല്ലുകളും കൊണ്ട് നിർമ്മിച്ച ലോംഗ് ബീച്ച് പേൾ കിരീടത്തിന്റെ പ്രദർശനവും മത്സരത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു