റൂത് ഇ കാർട്ടർ എന്ന ഡിസൈനർ
വസ്ത്രങ്ങളിലെ വൈവിധ്യം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്, മാറിവരുന്ന ട്രെൻഡിനൊപ്പമാണ് ഇന്ന് എല്ലാവരും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് ഫാഷൻ ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. പണ്ടുകാലങ്ങളിൽ എല്ലാവർക്കും ഉണ്ടായിരുന്നത് വെള്ള നിറത്തിലുള്ള കൈലിയും തോർത്തും മാത്രമായിരുന്നു. എന്നാൽ അതെല്ലാം മാറി സാരിക്ക് അനുയോജ്യമായ ബ്ലൗസുകളും അതിനൊത്ത ആഭരണങ്ങൾ അണിയാനും ഇന്ന് എല്ലാവരും പഠിച്ചു കഴിഞ്ഞു. സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തിലും മറ്റും സജീവം എന്നാണ് പലരുടെയും ധാരണയെങ്കിലും ഇന്ന് പുരുഷന്മാരും ഒരു പരിധിവരെ അല്ലെങ്കിൽ അതിലും ഒരു പടി മുന്നേ മാറിയിരിക്കുന്നു. ഷർട്ടിന്റെ നിറത്തിനനുസരിച്ചുള്ള കരയുള്ള മുണ്ടുകൾ, വാച്ചുകൾ എല്ലാം സൗന്ദര്യബോധത്തെ തന്നെയല്ലേ വ്യക്തമാക്കുന്നത്. ഏതൊരു ഫങ്ഷന് പോകുമ്പോഴും കോസ്റ്റ്യൂം ഡിസൈനറെ സമീപിക്കുന്നത് സ്വാഭാവികമായി കഴിഞ്ഞു. സിനിമാ ടെലിവിഷൻ രംഗത്ത് സജീവമായ അമേരിക്കൻ കോസ്റ്റ്യൂം ഡിസൈനർ റൂത് ഇ. കാർട്ടർ എന്ന പ്രശസ്ത വനിതയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

1960 ഏപ്രിൽ 10ന് അമേരിക്കയിലെ സ്പ്രിംഗ് ഫീൽഡീൽ ആയിരുന്നു കാർട്ടന്റെ ജനനം, എട്ടു മക്കളിൽ എട്ടാമത്തെ മകളായാണ് റൂത് കാർട്ടർ ജനിക്കുന്നത്. കുടുംബത്തെ മുന്നോട്ടു നയിച്ചിരുന്നത് തയ്യൽക്കാരിയായ റൂതിന്റെ മാതാവ് ആയിരുന്നു. റൂതിന്റെ ഒമ്പതാമത്തെ വയസ്സിൽ സ്കൂൾ കാലഘട്ടം കഴിഞ്ഞുള്ള ചെറുപ്പക്കാർക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുന്ന സംഘടനയായ ബോയ്സ് ആൻഡ് ഗേൾസ് ക്ലബ് ഓഫ് അമേരിക്കയിൽ അവൾ സ്ഥിരം പങ്കെടുത്തിരുന്നു, ഈ സംഘടനയിൽ നിന്നും അവരുടെ അമ്മയുടെ തയ്യൽ മെഷീൻ ഉപയോഗിച്ച് എങ്ങനെ വസ്ത്രങ്ങളിൽ ഒരു സിമ്പിൾ പാറ്റേൺ തയ്യാറാക്കാം എന്ന് അവർ പഠിച്ചു. ശേഷം 1988 ൽ ഇപ്പോഴത്തെ ഹാംസ്റ്റർ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നും തീയേറ്ററിൽ ആർട്സ് ബിരുദം പൂർത്തിയാക്കി. ബിരുദ പഠനത്തിനുശേഷം അവർ അവരുടെ ജന്മനാട്ടിൽ തിരിച്ചെത്തുകയും അവിടുത്തെ കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിൽ ഒരു ഇൻഡേൺ ആയി തുടരുകയും ചെയ്തു. ശേഷം ഒപേറ തിയേറ്റർ കമ്പനിയായ സാൻഡഫിക് ഒപേറയിലും ജോലി നോക്കി. 1986ൽ അവർ അമേരിക്കയിലെ ലോസ് എഞ്ചൽസിലെ സിറ്റി തിയേറ്റർ സെന്ററിൽ ജോലി ചെയ്തു. ഈ തീയേറ്ററിൽ ജോലിയിൽ ഇരിക്കുമ്പോഴാണ് സിനിമാ സംവിധായകനും നടനുമായ സ്പൈക്ക്ലിയെ പരിചയപ്പെടാനായി സാധിക്കുന്നത്, അദ്ദേഹത്തിലൂടെ അവർക്ക് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. ഇതായിരുന്നു കാർട്ടറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനർ റൂത് ആയിരുന്നു. ആ ജോലിയിലൂടെ അവർക്ക് വലിയ പരിചയസമ്പന്നത കൈവരിക്കാനും സാധിച്ചു.

1997 ആംസ്റ്റർ എന്ന സിനിമയിൽ ബർഗ് എന്ന സിനിമ സംവിധായകന് വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനും ശേഷം നിരവധി സിനിമകളിലും സീരിയലുകളിലും തന്റെ കഴിവ് തെളിയിക്കാനും കഴിഞ്ഞു. 2018ൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ ഫിലിമായ ബ്ലാക്ക് പാന്തറിലും കാർട്ടർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആഫ്രിക്കൻസിന്റെ കഥ പറഞ്ഞ ആ സിനിമയിലെ കാർട്ടർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ നിരവധി ആഫ്രിക്കൻ ജനതകൾക്ക് അതുപോലെ ധരിക്കാനുള്ള പ്രചോദനം ഉണ്ടാക്കി. ഇതേ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനായി ദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത വർഗ്ഗക്കാരായ മാസ, ലേസോത, എന്ന ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനും അവരുടെ സമ്മതം ആവശ്യമായി വരുകയും ചെയ്തിരുന്നു. ശേഷമാണ് ആ വസ്ത്രങ്ങൾ സിനിമയിൽ ഉൾപ്പെടുത്താനുള്ള പ്രചോദനം കാർട്ടറിനു കിട്ടുന്നത്. 2018ലെ ബെസ്റ്റ് ഫിലിം ആദരിക്കാനായി തിരഞ്ഞെടുത്ത കമ്പനിയായ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ 91-ാം അക്കാഡമി അവാർഡ് നേടിയ കറുത്ത വർഗ്ഗക്കാരിലെ ആദ്യത്തെ വനിതയായാണ് കാർട്ടറിനെ അറിയപ്പെട്ടത്. 2021ൽ ഹോളിവുഡ് വാക്ക് ഓഫ് എന്ന നടന്മാർക്കും സംവിധായകർക്കും വേണ്ടി കൊടുക്കുന്ന അവാർഡ് സംഘടനയിൽ നിന്നും ഒരു ബെസ്റ്റ് സ്റ്റാർ അവാർഡ് കരസ്ഥമാക്കാനും കാർട്ടറിന് കഴിഞ്ഞു. കൂടാതെ തന്റെ സിനിമ കരിയറിൽ നാലുതവണ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള അക്കാഡമി അവാർഡിനായി കാർട്ടൻ നോമിമേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ വർഷം ബ്ലാക്ക് പെന്തർ എന്ന ചിത്രത്തിലും 2022ൽ നടന്ന വാക്കിന്റെ ഫോൺ അവർ എന്ന ചിത്രത്തിനും കാർട്ടന് ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനർക്കുള്ള രണ്ടാമത്തെ അക്കാദമി അവാർഡ് കരസ്ഥമാക്കാനും അവർക്ക് സാധിച്ചു.