Product Launch&Review

ഇല ഹെർബൽ ഓയിൽ & റെഡ് സാൻഡൽ ക്രീം

ഇല ഹെർബൽ ഓയിൽ

പല പല കാരണങ്ങളാൽ മുടിയിഴകൾ ദുർബലമാകാം. കെമിക്കൽസ് അടങ്ങിയ ഹെയർ ട്രീറ്റ്മെന്റ്, മോശം ഭക്ഷണക്രമം, ഹോർമോൺ അസന്തുലിതാവസ്ഥ, അമിതമായി മുടി പൊട്ടൽ ഇങ്ങനെ നിരവധി പ്രശ്നങ്ങളാൽ മുടിയുടെ സൗന്ദര്യവും ആരോഗ്യവും നഷ്ടമായേക്കാം. ഇത്തരം പ്രശ്നങ്ങൾക്കൊരു പരിഹാരമാണ് ഇല ഹെർബൽ ഓയിൽ.
ചെമ്പരത്തിപ്പൂവ്, നീലയമരി, പേരാൽ വേര്, കറ്റാർവാഴ, ചിറ്റമൃത് തുടങ്ങിയവും മുടിവളർച്ചയെ പോഷിപ്പിക്കുന്ന വിറ്റാമിനുകളും ഉപയോഗിച്ചാണ് ഇല ഹെർബൽ ഓയിൽ തയാറാക്കിയിരിക്കുന്നത്. ഓർഗാനിക് വെളിച്ചെണ്ണയും കോൾഡ് പ്രസ്ഡ് ആവണക്കെണ്ണയുമാണ് പ്രധാന ചേരുവകൾ. ഇല ഓയിലിന്റെ ഉപയോഗത്തിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച വേഗത്തിലാക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനും സാധിക്കും. ഇല എണ്ണ തലയിൽ തേയ്ക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലിയ്ക്ക് തുടക്കം കുറിക്കാനാകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

വില 590


റെഡ് സാൻഡൽ ക്രീം

മുഖക്കുരു, കറുത്ത പാടുകൾ, കറുത്ത വൃത്തങ്ങൾ, കരുവാളിപ്പ് തുടങ്ങി നിരവധി സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. വ്യത്യസ്ത തരം ക്രീമുകളും ഫെയ്സ് പാക്കുകളുമൊക്കെ ഉപയോഗിച്ച് പരാജയപ്പെട്ടവർക്കും റെഡ് സാൻഡൽ ക്രീം പരീക്ഷിക്കാവുന്നതാണ്. ചർമ്മ കോശങ്ങളുടെ പുനരുജ്ജീവനം വർധിപ്പിക്കാനും ഈ ക്രീം നിത്യേന ഉപയോഗിക്കുന്നത് നല്ലതാണ്.

മുഖത്തെ കറുത്തപ്പാടുകളും കുരുക്കളും മാറുന്നതിന് മാത്രമല്ല മേക്കപ്പ് ചെയ്യുന്നതിന് മുൻപ് റെഡ് സാൻഡൽ ക്രീം ബേസ് ക്രീമായും ഉപയോഗിക്കാം. വെർജിൻ കോക്കനട്ട് ഓയിൽ, ബദാം, വേപ്പെണ്ണ, മഞ്ഞൾ, രാമച്ചം, വയമ്പ് എന്നിവയിൽ നിന്നെടുക്കുന്ന എണ്ണയും ചേർത്താണ് റെഡ് സാൻഡൽ ക്രീമുണ്ടാക്കുന്നത്. പതിവായി ക്രീം ഉപയോഗിക്കുന്നതിലൂടെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയ്ക്ക് വളരെ വ്യത്യാസം ഉണ്ടാകും.

വില 320 രൂപ

(പ്രൊഡക്റ്റുകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ പംക്തി വഴി ഉദ്ദേശിക്കുന്നത്.പ്രൊഡക്ടിൻ്റെ വിശ്വസ്തതയും ഗുണങ്ങളും വിലയും ഉപഭോക്താവ് നേരിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടതാണ്.അതിനു വെബ്സൈറ്റോ ലേഖകനോ ഉത്തരവാദി ആയിരിക്കുന്നതല്ല)

Leave a Reply

Your email address will not be published. Required fields are marked *