മഴക്കാല ചർമ്മ സംരക്ഷണം

മഴക്കാലമായാൽ കുളിർമയാണെങ്കിലും, ചിലരെങ്കിലും സൗന്ദര്യ സംരക്ഷണത്തെ പറ്റിയുള്ള ആവലാതിയിലായിരിക്കും. കേശ സംരക്ഷണവും ചർമ്മ സംരക്ഷണവും കാലാവസ്ഥക്കനുസൃതമായി പരിപാലിക്കേണ്ട ഒന്ന് തന്നെയാണ്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഈർപ്പം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിവയെല്ലാം സൗന്ദര്യത്തെ അല്പമെങ്കിലും ബാധിക്കാറില്ലേ. എന്നാൽ ഇന്നിതാ കുറച്ച് നല്ല ടിപ്സുമായി നമ്മോടൊപ്പം ചേരുകയാണ് കഴിഞ്ഞ മുപ്പത് വർഷമായി മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന അനില ജോസഫ്.
മഴക്കാലത്തു ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
1. ദിവസവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും മുഖം വൃത്തിയായി കഴുകുക. മുഖത്തെ പൊടിപടലങ്ങൾ ഒഴിവാക്കുവാനും ഒപ്പം ചർമ്മം നല്ല ഫ്രഷ് ആയി ഇരിക്കുവാനും മുഖം കഴുകലിലൂടെ സാധിക്കും.
2. ഏതെങ്കിലും നല്ല കമ്പനിയുടെ ലൈറ്റ് വെയ്റ്റ് മോയ്സ്ചുറൈസർ ഉപയോഗിക്കുക, അത് പെട്ടെന്ന് തന്നെ ചർമത്തിലേക്കു ഇറങ്ങി ചെല്ലുകയും ചർമത്തിന് കൂടുതൽ മൃദുലത നൽകുകയും ചെയ്യുന്നു.
3. നല്ല കമ്പനിയുടെ സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കാം, ഇത് സൂര്യാഘാതത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു.
4.വളരെ ചെറിയ രീതിയിൽ മാത്രം മേക്കപ്പ് ഉപയോഗിക്കുക അല്ലെങ്കിൽ മേക്കപ്പ് ഒട്ടും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
5. എണ്ണ പലഹാരങ്ങൾ കഴിവതും ഒഴിവാക്കുന്നത് മുഖക്കുരു വരുന്നതിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. എണ്ണമയമുള്ള ചർമക്കാർക്ക് ഇത് കൂടുതൽ ഉപയോഗപ്പെടുന്നു.
6. നന്നായി വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിന്റെ തിളക്കം നിലനിർത്താൻ സാധിക്കുന്നു.
7. ക്ലേ മാസ്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാവുന്നതാണ്.ക്ലേ മാസ്ക് തയ്യാറാക്കേണ്ട രീതിതുളസിയിലയും ആര്യവേപ്പിന്റെ ഇലയും നന്നായി അരച്ച ശേഷം മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർത്ത് ഒരു ബൗളിൽ നന്നായി ഇളക്കി യോജിപ്പിക്കുക, ഈ മിശ്രിതം മുഖം നന്നായി കഴുകി തുടച്ചതിനു ശേഷം മുഖത്ത് പുരട്ടുക. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ചു മസ്സാജ് ചെയ്തതിനു ശേഷം കഴുകി കളയുക. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നത് മുഖം മൃദുലമാകുന്നതിനും തിളക്കം കൂട്ടുവാനും സഹായിക്കുന്നു.