ഹേയ്ഡി വീസൽ എന്ന അമേരിക്കൻ ഫാഷൻ ഡിസൈനർ
ഹെയ്ഡി വീസൽ ഒരു അമേരിക്കൻ ഫാഷൻ ഡിസൈനർ ആയിരുന്നു. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള സ്ത്രീകളുടെ ആഡംബര ബ്രാൻഡായ ഹെയ്ഡി വീസലിന്റെ സ്ഥാപകയും ഡിസൈനർ മേധാവിയുമായിരുന്നു അവർ. 1990 മുതൽ 2021 വരെ ഫാഷൻ ലോകത്ത് സജീവമായിരുന്ന അവർ സ്പോർട്സ് വസ്ത്രങ്ങളിൽ തന്റേതായ ഒരു കയ്യൊപ്പ് അവശേഷിപ്പിച്ചാണ് മടങ്ങിയത്. കാശ്മീരി സിൽക്ക്,ഷിഫോൺ, ലെയ്സ്, ട്യൂൺ, ലെതർ എന്നിവ ഉൾക്കൊള്ളുന്ന തുണിത്തരങ്ങളുടെ നിർമാണത്തിന് അവർക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഹെയ്ഡിയുടെ വിശേഷങ്ങളിലേക്ക് കടക്കാം.

1961ൽ അമേരിക്കയിലെ സാൻഡ് ഫ്രാൻസിസ്കോയിലെ കാലിഫോർണിയയിൽ ആയിരുന്നു ഹെയ്ഡിയുടെ ജനനം. സഹോദരൻ ജാക്കിനൊപ്പം ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ആയിരുന്നു ഹേയ്ഡിയുടെ ചെറുപ്പകാലം മുഴുവനും ഉണ്ടായിരുന്നത്. ഹംഗറിയിൽ നിന്നുള്ള യഹൂദ കുടിയേറ്റക്കാരായിരുന്നു ഹെയ്ഡിയുടെ മാതാപിതാക്കൾ. ഹെയ്ഡിയുടെ പിതാവ് തുണി വ്യവസായം നടത്തുന്ന ആളായിരുന്നു അങ്ങെനെ പിതാവിൽ നിന്നും തുണിയുടെ ശൈലിയും പലതരം തുണിത്തരങ്ങളും കുഞ്ഞിലെ തന്നെ അവർ പഠിച്ചെടുത്തു. അഞ്ചുവയസ്സുള്ളപ്പോൾ അവരുടെടെ പാവയ്ക്കായി ഒരു വാർഡ്രോബ് രൂപകൽപ്പന ചെയ്യാൻ അവരുടെ പിതാവ് നൽകിയ തുണിത്തരങ്ങൾ കൊണ്ട് വസ്ത്രങ്ങൾ നിർമിച്ചാണ് ഫാഷൻ ഡിസൈനിങ്ങിലേക്കുള്ള ഹെയ്ഡിയുടെ ആദ്യ ചുവടുവേപ്പ് ഉണ്ടായത്. ഹെയ്ഡിക്ക് പത്ത് വയസ്സായപ്പോൾ അവരുടെ മാതാപിതാക്കൾ ഒരു തയ്യൽ മെഷീൻ വാങ്ങുകയും അതിൽ നിന്നും തന്റെ കഴിവുകൾ വളർത്തുകയും ചെയ്തു. പിന്നീട് അവർ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചേർന്ന് പഠിക്കുകയും, അവിടെനിന്നും ഫാഷൻ ഡിസൈനിങ്ങിൽ അപ്ലൈഡ് സയൻസ് ബിരുദം നേടി പാസാകുകയും ചെയ്തു.

അങ്ങെനെ 1990 ൽ അവരുടെ ആദ്യ ശേഖരം ആരംഭിച്ചു. യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായുള്ള ലോസ് എയ്ഞ്ചൽസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യാലിറ്റി സ്റ്റോറുകൾ ആയ സ്റ്റാൻലി കോശ, റിച്ചാർഡ് ലിൻഡ എന്നിങ്ങനെയുള്ള ഇടങ്ങളിലേക്ക് ഹെയ്ഡിയുടെ വസ്ത്രങ്ങൾ വിറ്റഴിക്കപ്പെട്ടു. 1999ൽ ഹെയ്ഡി കാശ്മീർ സിൽക്ക്, വെൽവെറ്റ് എന്നിങ്ങനെയുള്ള ഒരു നിര പുറത്തിറക്കി. അത് ജനശ്രദ്ധ ഏറെ പിടിച്ചുപറ്റി. പ്രശസ്ത ഫാഷൻ മാസികകളായ വിമൻസ് വെയർ ഡെയിലി, പീപ്പിൾ ഇൻ സ്റ്റൈൽ ഹൗസ്, ബ്യൂട്ടിഫുൾ, വോഗ് മാഗസിൻ,ഹാർപ്പസ് ബസാർ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട മാധ്യമങ്ങളിൽ അവരുടെ ഡിസൈനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

നിരവധി അവാർഡുകൾ കരസ്ഥമാക്കാനും ഹെയ്ഡിക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കൻ ഡിസൈനിലെ മികവിനുള്ള അവാർഡ്, വാഷിംഗ്ടൺ ഡിസി ഡിസൈനിലെ മികവിനുള്ള ഗോൾഡൻ കോസ്റ്റ് ഫാഷൻ അവാർഡ് എന്നിങ്ങനെയായിരുന്നു അവാർഡുകൾ. നിരവധി സെലിബ്രിറ്റികളും ഹെയിഡിയുടെ വസ്ത്രങ്ങൾ അണിഞ്ഞിട്ടുണ്ട്. ഇന്നും ഹെയ്ഡിയുടെ വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
2021 ജനുവരി 28ന് 59 വയസ്സിൽ ലോസ് എയ്ഞ്ചൽ സിൽ വച്ച് ഹേയ്ഡി ഈ ലോകത്തോട് വിട പറഞ്ഞു.