2024ലെ മിസ് കോസ്‌മോയായി ഇന്തോനേഷ്യയുടെ കെറ്റുട്ട് പെർമാറ്റ ജൂലിയാസ്ട്രിഡ്
വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള സൈഗോൺ റിവർസൈഡ് പാർക്കിൽ വെച്ച് നടന്ന മിസ് കോസ്‌മോ 2024ൽ ഇന്തോനേഷ്യയിലെ കെറ്റുട്ട് പെർമാറ്റ ജൂലിയാസ്ട്രിഡ് കിരീടം സ്വന്തമാക്കി.
കിരീടത്തിനായി മത്സരിച്ച മറ്റ് 55 മത്സരാർത്ഥികളെ പിന്തള്ളിയാണ് ജൂലിയാസ്ട്രിഡ് കിരീടം സ്വന്തമാക്കിയത്.
ആദ്യ 2 മത്സരാർത്ഥികളായ ഇന്തോനേഷ്യയുടെ കെറ്റുട്ട് പെർമാറ്റ ജൂലിയാസ്ട്രിഡും തായ്‌ലൻഡിൻ്റെ കർൺരുതൈ തസാബുട്ടും ഒരു റൗണ്ടിൽ നേർക്കുനേർ പോരാടേണ്ടതായി വന്നു. അവരോരോരുത്തർക്കും അവരവരുടെ പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കാനും ശേഷം പരസ്പരം ഒരു ചോദ്യം ചോദിക്കാനുമുള്ള അവസരവും വേദി ഒരുക്കി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് പരമ്പരാഗത കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രാദേശിക കരകൗശല വിദഗ്ധരെ പഠിപ്പിക്കുമെന്നും, ഓരോ ഉൽപ്പന്നത്തിനും ഒരു ക്യുആർ കോഡ് വക്കുകയും, വാങ്ങുന്നയാൾക്ക് ഉൽപ്പന്നം വാങ്ങി റീസൈക്കിൾ ചെയ്യാൻ സഹായിച്ച പ്ലാസ്റ്റിക്കിൻ്റെ യാത്ര കണ്ടെത്താൻ കഴിയുന്ന പദ്ധദ്ധി ആണ് മിസ് ഇന്തോനേഷ്യ വ്യക്തമാക്കിയത്.
അതേസമയം, ഭൂമിക്ക് ഇപ്പോഴും ഉപയോകയോഗ്യമായ മണ്ണ് ലഭിക്കുന്നതിന് മാലിന്യങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനെക്കുറിച്ചായിരുന്നു മിസ് തായ്‌ലൻഡ് സംസാരിച്ചത്. ആളുകൾ ഈ വിഷയത്തിൽ ആദ്യം സ്വയം അറിവ് ശേഖരിക്കണമെന്നും പിന്നീട് അത് ചുറ്റുമുള്ളവരിലേക്കും എത്തിക്കണമെന്നും അവർ പറഞ്ഞു. കർഷകരെ അതിനെക്കുറിച്ച് താൻ തന്നെ പഠിപ്പിക്കുന്ന ഒരു കാമ്പയിൻ ഉണ്ടാക്കുമെന്നും അവർ അറിയിച്ചു.

മുൻ മിസ് യൂണിവേഴ്സ് പ്രസിഡൻ്റ് പോള ഷുഗാർട്ട് അടങ്ങുന്ന ഒരു പാനലാണ് മത്സരാർത്ഥികളെ വിലയിരുത്തിയത്, മിസ് കോസ്മോ വിയറ്റ്നാം 2017, മിസ് സുപ്രനാഷണൽ 2022 രണ്ടാം റണ്ണറപ്പ് എൻഗുയെൻ ഹ്യൂൻ കിം ഡുയെൻ, മിസ്സ് യൂണിവേഴ്സ് 2021 ഹർനാസ് സന്ധു, കെസി ഗ്ലോബൽ മീഡിയ എൻ്റർടൈൻമെൻ്റ് സിഇഒ ജോർജ് ചിയാൻ, കൂടാതെ മുൻ വിദേശകാര്യ ഉപമന്ത്രിയും യുഎസിലെ വിയറ്റ്നാമിൻ്റെ മുൻ അംബാസഡറുമായ ഫാം ക്വാങ് വിൻ ആയിരുന്നു പാനലിലെ മറ്റു അംഗങ്ങൾ.
