Recent News

മലയാള സിനിമയുടെ മികവിന് ഉജ്ജ്വല അംഗീകാരം

2025-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മമ്മൂട്ടി, ഷംല ഹംസ, അസിഫ് അലി, ചിതം ബരം ഉൾപ്പെടെ മലയാള സിനിമയുടെ പ്രതിഭകൾക്ക് ബഹുമതി.മലയാള സിനിമയുടെ കലാമികവും കഥാപ്രസക്തിയും തെളിയിച്ച 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും മനസിൽ ഇടം നേടിയ നിരവധി ചിത്രങ്ങൾക്കും അഭിനേതാക്കൾക്കും ഈ വർഷം ബഹുമതി ലഭിച്ചു.

മികച്ച നടൻ — മമ്മൂട്ടി

മലയാള സിനിമയിലെ തിളങ്ങുന്ന നക്ഷത്രമായ മമ്മൂട്ടി, ബ്രമയുഗം എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് നേടി.
ഇതോടെ മമ്മൂട്ടി തന്റെ കരിയറിലെ ഏഴാമത്തെ സംസ്ഥാന അവാർഡ് ആണ് സ്വന്തമാക്കുന്നത് — മലയാള സിനിമയുടെ ചരിത്രത്തിലെ അപൂർവ നേട്ടം കൂടെയാണ് ഇത്.

മികച്ച നടി — ഷംല ഹംസ

ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സന്ദേശം നിറഞ്ഞ കഥാപാത്രാവതരണം പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ചിട്ടുള്ള ഒന്നായിരുന്നു.

മികച്ച ചിത്രം — മഞ്ഞുമ്മൽ ബോയ്സ്

ഈ വർഷത്തെ മികച്ച ചിത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ മഞ്ഞുമ്മൽ ബോയ്സ് തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തിന്റെ സംവിധായകൻ ചിദംബരം എസ്. പോദുവാൾ മികച്ച സംവിധായകനുള്ള അവാർഡും സ്വന്തമാക്കി.
സൗഹൃദം, ധൈര്യം, ആത്മവിശ്വാസം എന്നിവ പ്രമേയമാക്കിയ ഈ ചിത്രം പുതിയ തലമുറയുടെ കഥ പറയുന്ന മികച്ച ഉദാഹരണമായി മാറി.

പ്രത്യേക പരാമർശം — അസിഫ് അലി

നടൻ അസിഫ് അലി ഈ വർഷത്തെ അവാർഡുകളിൽ ശ്രദ്ധ നേടിയ മറ്റൊരു പേരാണ്. കിഷ്കിന്ദാ കാണ്ഡം, ലെവൽ ക്രോസ് എന്ന ചിത്രങ്ങളിലെ അതുല്യ പ്രകടനങ്ങൾക്ക് സ്പെഷ്യൽ ജൂറി മെൻഷൻ (ആക്ടിങ്) പുരസ്കാരം ലഭിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മലയാള സിനിമയുടെ അഭിമാനചിഹ്നങ്ങളാണ്.
മമ്മൂട്ടിയുടെ അനശ്വര പ്രകടനം, ഷംല ഹംസയുടെ പ്രഗത്ഭത, അസിഫ് അലിയുടെ പുതുമ – എല്ലാം കൂടി ഈ വർഷത്തെ അവാർഡുകൾ മലയാള സിനിമയുടെ ആത്മവിശ്വാസത്തെയും പ്രതിഭയെയും ഉയർത്തിപ്പിടിച്ചു എന്ന് വേണം പറയാൻ

Leave a Reply

Your email address will not be published. Required fields are marked *