മിസ്സിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2025 – കനുപ്രിയ മോഹനും ഡോ. രിതു ബിറും കിരീടം നേടി
ഡൽഹിയിലെ ലീല അംബിയൻസ് കോൺവെൻഷൻ ഹോട്ടലിൽ നടന്ന മിസ്സിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2025 സൗന്ദര്യ മത്സരത്തിൽ ഗുരുഗ്രാമിൽ നിന്നുള്ള കനുപ്രിയ മോഹൻ കൗശിക് മിസ്സിസ് വിഭാഗത്തിലും, ഫരിദാബാദിൽ നിന്നുള്ള ഡോ. രിതു ബിർ ക്ലാസിക് മിസ്സിസ് വിഭാഗത്തിലും കിരീടം നേടി.

വിജയികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിച്ചു. ഒന്നാം റണ്ണർ അപ്പിന് അമ്പതിനായിരം രൂപയും, രണ്ടാം റണ്ണർ അപ്പിന് ഇരുപത്തയ്യായിരം രൂപയും സമ്മാനമായി നൽകി.
മുൻ വിജയിയും ഡയറക്ടറുമായ അങ്കിത സരോഹയുടെ നേതൃത്വത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ബോളിവുഡ് നടി അമൃത റാവു മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

വിവാഹിതയായ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പിന്തുടരാനുള്ള പ്രചോദനം നൽകുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. മത്സരാർത്ഥികൾ റാംപ് വാക്കിനൊപ്പം അവരുടെ വ്യക്തിത്വവും ആശയങ്ങളും അവതരിപ്പിച്ചു.
വിജയിയായ കനുപ്രിയ മോഹന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു , “ഈ കിരീടം വെറും സൗന്ദര്യത്തിന്റെ പ്രതീകമല്ല, ജീവിതത്തിൽ പുതിയ തുടക്കം തുടങ്ങാനുള്ള ധൈര്യത്തിന്റെ പ്രതീകമാണ്.” എന്നതായിരുന്നു.
