ഗീത ഗോപിനാഥ്
ഗീത ഗോപിനാഥ് ലോകത്തിലെ പ്രശസ്തമായ സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ്. അന്താരാഷ്ട്ര നാണയനിധിയായ ഐ.എം.എഫ് (IMF) യിൽ ഉന്നതസ്ഥാനത്ത് പ്രവർത്തിച്ച ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി കൂടെ നേടിയ ഒരു വ്യക്തിയാണ് അവർ. തന്റെ ബുദ്ധിയും പഠനശേഷിയും ആത്മവിശ്വാസവും കൊണ്ട് അവർ ലോകസാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗീതയുടെ നേട്ടങ്ങൾ മലയാളികൾക്കും ഇന്ത്യയ്ക്കും വലിയ അഭിമാനമാണ് ഗീതയെ പറ്റി കൂടുതൽ അറിയാം
ഗീത ഗോപിനാഥ് 1971-ൽ കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് ജനിച്ചത്. ഗീതയുടെ ബാല്യം ഡൽഹിയിലും മൈസൂരിലും കൂടെ ആയിരുന്നു നടന്നത്. അവരുടെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന വ്യക്തികളായിരുന്നു. അതിനാൽ ഗീത ചെറുപ്പം മുതലേ പഠനത്തിൽ അതീവ താൽപര്യമുള്ള കുട്ടിയായിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനവും പിന്തുണയും അവരുടെ വളർച്ചയ്ക്ക് ആധാരമായിഎന്ന് വേണം പറയാൻ.

ഗീതയുടെ വിദ്യാഭ്യാസ ജീവിതം വളരെ സമ്പന്നമായതും ഉന്നത നിലവാരത്തിലുള്ളതുമായിരുന്നു. അവർ ഡൽഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളേജിൽ ഇക്കണോമിക്സിൽ ബിരുദം നേടുകയും. പിന്നീട് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. പഠനത്തിൽ എപ്പോഴും മുൻനിരയിലായിരുന്ന അവർ അവിടെ നിന്നാണ് അവരുടെ ഗവേഷണതാൽപര്യം വളരുന്നത്. തുടർന്ന് അവർ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ പി.എച്ച്.ഡി പഠനത്തിനായി ചേർന്നു. അവിടെ അവരുടെ ഗവേഷണവിഷയം അന്താരാഷ്ട്ര വ്യാപാരവും നാണയനയവുo എന്ന വിഷയമായിരുന്നു
പഠനം പൂർത്തിയാക്കിയ ശേഷം ഗീത ഗോപിനാഥ് ലോകത്തിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ അധ്യാപികയായി ചേർന്നു. ശേഷം കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അവർ പ്രൊഫസറായി ഉയർന്നു വരികയും. ഹാർവാർഡ് സർവകലാശാലയിൽ ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതിയും അവർ സ്വന്തമാക്കി. അവരുടെ അധ്യാപനരീതി വളരെ ലളിതവും മനസ്സിലാക്കാവുന്നതുമായിരുന്നതിനാൽ വിദ്യാർത്ഥികൾ അവരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവരുടെ ഗവേഷണങ്ങൾ പ്രധാനമായും പണനയം, അന്താരാഷ്ട്ര വ്യാപാരം, വികസന രാജ്യങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു.

2019-ൽ ഗീത ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധിയുടെ (IMF) ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചു. ഇത് ഒരു വലിയ ചരിത്രമായിരുന്നു, കാരണം ആ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു അവൾ. ഈ കാലഘട്ടത്തിൽ ലോകം കോവിഡ് മഹാമാരിയുടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ലോകത്തിന്റെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തകരാറിലായിരുന്നു. അപ്പോൾ ഗീത ഗോപിനാഥിന്റെ നയപരമായ നിർദേശങ്ങളും ശാസ്ത്രീയമായ വിശകലനങ്ങളും ലോകത്തിന് വലിയ സഹായമായി. അവരുടെ നേതൃത്വത്തിൽ IMF നിരവധി രാജ്യങ്ങൾക്ക് സാമ്പത്തിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
അവരുടെ ജീവിതത്തിലെ മറ്റൊരു പ്രത്യേകത, അവർ തന്റെ മലയാളിത്വം ഒരിക്കലും മറന്നിട്ടില്ല എന്നതാണ്. ലോകത്തിന്റെ ഏത് വേദിയിലായാലും അവർ അഭിമാനത്തോടെ താൻ കേരളത്തിൽ നിന്നുള്ളവളാണെന്ന് പറയുമായിരുന്നു. 2016-ൽ അവർ കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായി. അവരുടെ നിർദേശങ്ങൾ കേരളത്തിന്റെ സാമ്പത്തിക പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ സഹായകമായിരുന്നു. അവർ പലപ്പോഴും കേരളത്തിലെ വിദ്യാർത്ഥികൾക്കൊപ്പം സംവദിക്കുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

ഗീതയുടെ ജീവിതം അനേകം യുവതികൾക്ക് പ്രചോദനമാണ്. ഒരു പെൺകുട്ടിക്ക് സ്വപ്നം കാണാനും അതിനായി അധ്വാനിക്കാനും സാധിക്കുമെന്നും, അവൾക്ക് പദവികളോ ബഹുമതികളോ അത്ര പ്രധാനമല്ല എന്നും അവൾക്ക് പ്രധാനമായത് തന്റെ ജോലിയോടുള്ള സത്യസന്ധതയും ഉത്തരവാദിത്തബോധവുമാണ് എന്നുമാണ് ഗീത തെളിയിക്കുന്നത്.
അവർ ഇപ്പോഴും IMF-ലും മറ്റു അന്താരാഷ്ട്ര വേദികളിലും പ്രധാനപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.
ഒരു മലയാളി പെൺകുട്ടി ലോകത്തിലെ വലിയ സ്ഥാപനങ്ങളിൽ പ്രധാനസ്ഥാനത്ത് എത്തുകയും, തന്റെ കഴിവുകൊണ്ട് ലോകത്തെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നത് അത്യന്തം പ്രചോദനകരമാണ്.
അവളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠം – വിജയിക്കാൻ സ്വപ്നം കാണണം, അതിനായി പരിശ്രമിക്കണം, ആത്മവിശ്വാസം കൈവിടരുത്. ഗീത ഗോപിനാഥിന്റെ ജീവിതം ഈ മൂല്യങ്ങൾ എല്ലാം പ്രകടിപ്പിക്കുന്നു.
