അമ്മയിൽ ആദ്യമായി വനിതാ പ്രസിഡന്റ്
ചരിത്രമായിരിക്കുകയാണ് താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

നടി ശ്വേത മേനോൻ ആണ് ഇനി സംഘടനയെ നയിക്കുക. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും. ഉണ്ണി ശിവപാൽ ട്രഷറർറും ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.

വാശിയേറിയ പോരാട്ടമാണ്താര സംഘടനയായ അമ്മ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേര് മാത്രമായിരുന്നു.

ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്.
