മിസ് യൂണിവേഴ്സ് മൽസരത്തിലേക്ക് ആദ്യമായി പലതീനിൽനിന്നും ഒരു സുന്ദരി
നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകാൻ പാലസ്തീനിൽ നിന്നും നദിൻ മിസ്സ് യൂണിവേഴ്സ് 2025 മത്സരത്തിലേക്ക് കാലുകുത്തുകയാണ് ഈ വരുന്ന നവംബറിൽ. ഇതാദ്യമായാണ് പാലസ്തീൻ രാജ്യം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

മിസ് യൂണിവേഴ്‌സിന്റെ 74-ാമത് പതിപ്പാണ് നവംബർ 21 ന് നോന്തബുരി പ്രവിശ്യയിലെ പാക് ക്രെറ്റിലുള്ള ഇംപാക്റ്റ് ചലഞ്ചർ ഹാളിൽ നടക്കും.
പലസ്തീൻ – കനേഡിയൻ മോഡലും, വെൽനസ് പരിശീലകയും, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സുസ്ഥിരത, സാംസ്കാരിക പ്രാതിനിധ്യം എന്നിവയ്ക്കുവേണ്ടി വാദിക്കുന്നവളുമായ അയൂബ്, ഓഗസ്റ്റ് 13 ബുധനാഴ്ച ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

പാലസ്തീനിലെ എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രതിനിധീകരിച്ചായിരിക്കും ഞാൻ മത്സരിക്കുക. നിശബ്ദരായിരിക്കുന്ന അവിടെയുള്ള ആളുകളുടെ ഒരു ശബ്ദം ആയിട്ടാണ് ഞാൻ ഇത്തവണത്തെ സൗന്ദര്യമത്സരത്തെ നേരിടുന്നത്.

ഇതിലൂടെയെങ്കിലും ഈ നാട്ടിൽ സമാധാനം വരുമെന്നാണ് എന്റെ പ്രതീക്ഷ എന്നാണ് നദിൻ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയത്.
