സ്മിത Mrs usa
മിസിസ് യുഎസ്എ സൗന്ദര്യ മല്‍സരങ്ങളില്‍ തിളങ്ങി മലയാളി. മൂന്ന് കുട്ടികളുടെ അമ്മയായ തിരുവല്ലക്കാരി സ്മിത ഭാസി സഞ്ജീവാണ് മിസിസ് യുഎസ്എ കിരീടം നേടിയത്. ഒരുവര്‍ഷംകൊണ്ട് നാലു കിരീടമാണ് സ്മിത നേടിയത്.

മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലൈന, മിസിസ് എടിഎ നാഷനല്‍, മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കരോലൈന എന്നീ കിരീടങ്ങളാണ് സ്മിത 2024ല്‍ നേടിയത്.

മിസ്സിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലൈന കിരീടം നേടിയാണ് സ്മിത സൗന്ദര്യമല്‍സരങ്ങളില്‍ ചുവട് ഉറപ്പിച്ചത്. അമേരിക്കയിലെ ഷാര്‍ലറ്റില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍ ആയ സ്മിത കുച്ചിപ്പുടി നര്‍ത്തികികൂടിയാണ്.

ഭര്‍ത്താവ് സഞ്ജീവും ഷാര്‍ലറ്റില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറാണ്
