Recent News

സാൻ റയ്ച്ചൽ എന്ന കറുത്ത സ്വർണം

വെളുത്തവർക്ക് കൂടുതലായി അവസരങ്ങൾ ഒരുക്കുന്ന ഒരു മേഖലയാണ് ഫാഷൻ ലോകം അല്ലെ… കൂടുതൽ അവസരങ്ങൾ വെളുത്തവരെയും സൗന്ദര്യമുള്ളവരെയും തേടിയാണ് എത്താറുള്ളത്. കറുത്ത നിറമുള്ളവർ എപ്പോഴും പിന്തള്ളിയിരുന്ന കാലമാണ് നിലനിന്നിരുന്നത്, എന്നാൽ ഇന്ന് എല്ലാത്തിനും മാറ്റം വന്നു കഴിഞ്ഞു. ഇപ്പോൾ ബോഡി ഷയ്മിങ് ഇല്ലാ…ഏല്ലാം സൗന്ദര്യമാണ്, കുറവുകളിലെ സൗന്ദര്യത്തെയും തിരിച്ചറിയാൻ ആളുകൾ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. നിറത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടും ഫാഷൻ ലോകത്ത് തന്റേതായ ഒരു ഇടം പിടിക്കാൻ വലിയ നിലപാടെടുത്ത ഒരു കറുത്ത സുന്ദരി ആയിരുന്നു സാൻ റയ്ച്ചൽ.. ചെറുപ്പത്തിലേ ഇഹലോകത്തോട് വിട പറഞ്ഞ ആ സുന്ദരിയുടെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.

പോണ്ടിച്ചേരി എന്ന കൊച്ചു ഗ്രാമം അവിടെ ഇരുണ്ട നിറത്തിലുള്ള ഒരു കൊച്ചു പെൺകുട്ടി പേര് ഷണ്മുഖപ്രിയ അവൾ സ്വപ്നം കണ്ടതോ സൗന്ദര്യ ലോകത്തിൽ തന്റേതായ ഒരു സ്ഥാനം പിടിക്കാൻ. നിറം കറുപ്പ് ആയതിനാൽ പലരും അവളുടെ ആഗ്രഹത്തെ തല്ലിക്കൊടുത്താൻ ശ്രമിച്ചു, പലരുടെയും പരിഹാസകഥാപാത്രമായി അവൾ മാറി.

എന്നാൽ വർഷങ്ങൾക്കിപ്പുറം തന്റെ നിറത്തിനാണ് ഏറ്റവും വലിയ സൗന്ദര്യം എന്ന് അവൾ തിരിച്ചറിഞ്ഞു. ചെറിയ പ്രായത്തിലെ അമ്മ മരിച്ച സാനിനെ അച്ഛനാണ് വളർത്തിയത്. പിന്നീട് അച്ഛനാണ് സാനിന്റെ ഫാഷൻ ഇഷ്ടങ്ങളിലേക്ക് കൂട്ടായത്. അങ്ങിനെ ഷണ്മുഖപ്രിയ പിന്നീട് സാൻ റയ്ച്ചൽ ആയി മാറി. നിറത്തിന്റെ പേരിൽ ശക്തമായ നിലപാടുകൾ എടുത്ത മോഡൽ ആയ സാൻ ഫാഷൻ ലോകത്ത് വലിയൊരു മാറ്റങ്ങളാണ് കൊണ്ടുവന്നത്. അവർ അത് പിന്നീട് സോഷ്യൽ മീഡിയകളിലും സംസാരിച്ചു തുടങ്ങി പലരും സാനിനെ സപ്പോർട്ട് ചെയ്തുതുടങ്ങി. അങ്ങെനെ വലിയൊരു മാറ്റം സാൻ കൊണ്ടുവന്നു. ഫാഷൻ ലോകത്ത് നിറങ്ങൾക്ക് അതിര് വയ്ക്കാത്ത ഒരുപാട് സൗന്ദര്യമത്സരങ്ങൾ വന്നു തുടങ്ങി. മിസ് ഡാർക്ക് ക്വീൻ തമിഴ്നാട്, മിസ് പുതുച്ചേരി, മിസ് ക്വീൻ മദ്രാസ് എന്ന പട്ടങ്ങൾ അവർ സ്വന്തമാക്കി. ശേഷം മിസ്സ് ആഫ്രിക്ക ഗോൾഡൻ എന്ന സൗന്ദര്യമത്സരത്തിൽ എത്തിയതോടെയാണ് സാൻ റയ്ച്ചൽ ഈ ലോകത്തിന്റെ ശ്രദ്ധേയ കേന്ദ്രം ആയത്. പിന്നീട് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ലണ്ടനിലും അമേരിക്കയിലും അവർ മത്സരിച്ചു.

സൗന്ദര്യ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു സാൻ റേച്ചലിന്റെ ആത്മഹത്യ. അടുത്തിടെ വിവാഹം കഴിഞ്ഞ സാനിനു നിരവധി സാമ്പത്തികനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വാർത്തകൾ പറയുന്നുണ്ട്. അമിത അളവിലുള്ള ഉറക്ക ഗുളിക കഴിച്ച സാനിനെ അവശ നിലയിൽ പിതാവായിരുന്നു കണ്ടെത്തിയത്. ആശുപത്രിയിൽ വേഗം തന്നെ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു. ആരും തന്നെ തന്റെ അത്‍മഹത്യക്കു കാരണകാരല്ലെന്നുള്ളു കുറിപ്പ് എഴുതി വച്ചായിരുന്നു സാൻ ഇ ലോകത്തോട് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *