Celebrity Fashion

വിദ്യ ബാലൻ @ the peacock magazine

അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മലയാളിയുമായ വിദ്യ ബാലൻ.

എപ്പോഴും സാരിയിൽ മാത്രം കണ്ടു വന്ന വിദ്യയുടെ മറ്റൊരു മുഖമാണ് ഈ ഫോട്ടോഷൂട്ടിലൂടെ കണ്ടത്. മൂന്നു തരത്തിലുള്ള മേക്കോവറുകൾ ആണ് വിദ്യയുടെ ഈ ഷൂട്ടിലൂടെ പ്രേക്ഷകർ കണ്ടത്.

പിങ്ക് ഡീപ് നെക്ക് ന്യൂഡിൽ സ്ട്രാപ് ഗൗണിലാണ് താരം തിളങ്ങിയത്. പീ കോക്ക്’ മാസികയുടെ കവർഷൂട്ടിലാണ് വിദ്യ ബാലൻ സ്റ്റൈലിഷ് ലുക്കില്‍ എത്തിയത്. ശരീരത്തോട് ചേർന്നു കിടക്കുന്ന ഗൗണിനൊപ്പം തൂവൽ ഷോള്‍ പെയര്‍ ചെയ്തതായിരുന്നു ഏറെ ആകർഷകകരം.

ഷോട്ട് ലെയർ ഹെയർ കട്ടിനോടൊപ്പം മിനിമൽ മേക്കപ്പില്‍ അതീവ സുന്ദരിയാണ് വിദ്യ ജനമനസ്സുകൾ കീഴടക്കിയത്.

കല്ലുകൾ പതിച്ച ചോക്കറാണ് ആക്സസറിയായി വിദ്യ അണിഞ്ഞിരിക്കുന്നത്. പീകോക്ക് മാഗസിനിലെ സിൽവർ ഗൗണിലുള്ള അടുത്ത ലുക്കും അധീവ ഗംഭീരമായിരുന്നു. മഞ്ഞ നിറത്തിലുള്ള ഷോൾ ആയിരിന്നു ഇതിന്റെ ഒപ്പം ഉണ്ടായിരുന്നത്. കൂടാതെ ഗോൾഡൻ നിറത്തിലുള്ള ഗൗണും വിദ്യയുടെ സൗന്ദര്യം ഒരു പടി കൂട്ടിയിട്ടുണ്ട്.

താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടികഴിഞ്ഞു. വിദ്യയുടെ പ്രായം നന്നായി കുറഞ്ഞെന്നും കോളേജ് കുമാരികളെക്കാൾ സുന്ദരിയായെന്നുമുള്ള നിരവധി കമ്മന്റുകളാണ് മാഗസിനിൽ വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *